Image

സാറാ(സാലി) പണിക്കര്‍ ഡാളസ്സില്‍ നിര്യാതയായി

പി.പി.ചെറിയാന്‍ Published on 24 July, 2012
സാറാ(സാലി) പണിക്കര്‍ ഡാളസ്സില്‍ നിര്യാതയായി
രോള്‍ട്ടണ്‍(ഡാളസ്): കുണ്ടറ നെടുംപൈങ്കുളം പയ്യട്ടുവിളയില്‍ പരേതരായ ഷെവിലിയര്‍ മാത്തന്‍ പണിക്കര്‍ - അന്നമ്മ മാത്തന്‍ ദമ്പതികളുടെ മകന്‍ തോമസ് പണിക്കരുടെ ഭാര്യ സാറ(സാലി) 50 വയസ്സില്‍ ഡാളസ്സില്‍ നിര്യാതയായി.

ചെന്നിത്തല എടവൂര്‍ പുത്തന്‍വീട് പരേതനായ എം. ജേക്കബിന്റേയും ലീലാമ്മ ജേക്കബിന്റേയും മൂന്നാമത്തെ മകളാണ് സാറ(സാലി) പണിക്കര്‍.

നീനാ പണിക്കര്‍, നിതിന്‍ പണിക്കര്‍, നികില്‍ പണിക്കര്‍ എന്നിവര്‍ മക്കളാണ്.

ടെക്‌സസ് കോളനിയിലുള്ള സി.വി.എസ്. സ്റ്റോറില്‍ ഫാര്‍മിസിസ്റ്റായിരുന്ന സാലി സെന്റ് മേരീസ് ജാക്കോബെറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ സണ്ടെ സ്‌ക്കൂള്‍ അദ്ധ്യാപികയായും ക്വയര്‍ മെംബറായും പ്രവര്‍ത്തിച്ചിരുന്നു.

മാത്യൂ ജേക്കബ്(സണ്ണി), ഉമ്മന്‍ ജേക്കബ്(സാബു)(വാഷിംഗ്ടണ്‍ ഡി.സി.), ജേക്കബ്(സാം)(ചിക്കാഗോ), ജോര്‍ജ്ജ് ജേക്കബ്(ദുബായ്), സബിന അലക്‌സ്(ഷാര്‍ജ) എന്നിവര്‍ സഹോദരരാണ്.

ജൂലായ് 25 ബുധനാഴ്ച വൈകീട്ട് 5.45ന് അഭിവന്ദ്യ മോ
ര്‍തീമോത്തിയോസ് തോമസ്(കോട്ടയം ഭദ്രാസനം), ആര്‍ച്ച് ബിഷപ്പ് യെല്‍ഡൊ മോര്‍ തിത്തോസ് എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കരോള്‍ട്ടണ്‍ ഓള്‍ഡ് ഡെന്റന്‍(Old Denton) സെന്റ് മേരീസ് യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ സംസ്‌കാര ശുശ്രൂഷ ആരംഭിക്കും. തുടര്‍ന്നു പൊതുദര്‍ശനവും ഉണ്ടായിരിക്കും. തുടര്‍ന്നു മൃതുദേഹം കേരളത്തിലേക്ക് കൊണ്ടുപോകും. കുണ്ടറ നെടുംപൈങ്കുളം സെന്റ് ഇഗ്നേഷ്യസ് യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലാണ് സംസ്‌ക്കാരം നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സാം ജേക്കബ്-312 446 6337
രാജന്‍ ഐസക്ക്-214 793 6450
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക