Image

മേരികുട്ടി ജോര്‍ജ്ജ് ഹ്യൂസ്റ്റണില്‍ നിര്യാതയായി

പി.പി.ചെറിയാന്‍ Published on 24 July, 2012
മേരികുട്ടി ജോര്‍ജ്ജ് ഹ്യൂസ്റ്റണില്‍ നിര്യാതയായി
ഹൂസ്റ്റണ്‍ : മൈലപ്ര ഇലംപ്ലാക്കല്‍ പരേതനായ ഇ.എം. ജോര്‍ജ്ജിന്റെ ഭാര്യ മേരികുട്ടി ജോര്‍ജ്ജ് (83 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതയായി.

മക്കള്‍ ജോര്‍ജ്ജ് മാത്യൂ(ബാബു), സാമുവേല്‍ ജോര്‍ജ്ജ്(സണ്ണി), സൂസമ്മ ഫിലിപ്പ്, ലിസി ജോണ്‍(എല്ലാവരും ഹൂസ്റ്റണ്‍), ഡെയ്‌സി ജോണ്‍ (ന്യൂജേഴ്‌സി).

ജൂലായ് 27 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ 8വരെ ഹൂസ്റ്റണ്‍ കോര്‍പസ് ക്രിസ്റ്റി സ്ട്രീറ്റിലുള്ള(Carter Funeral Home) കാര്‍ട്ടര്‍ ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

ജൂലായ് 28 ശനിയാഴ്ച രാവിലെ 10ന് സംസ്‌ക്കാര ശുശ്രൂഷ ആരംഭിക്കുന്നതും തുടര്‍ന്ന് 12 മണിക്ക് സാന്‍ജസിന്റൊ മെമ്മോറിയല്‍ പാര്‍ക്കില്‍ സംസ്‌ക്കാരം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോര്‍ജ്ജ് മാത്യൂ(ബാബു)-713 451 5562
മേരികുട്ടി ജോര്‍ജ്ജ് ഹ്യൂസ്റ്റണില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക