Image

ഫോണ്‍ ചോര്‍ത്തല്‍: റെബേക്ക ഉള്‍പ്പെടെ പ്രമുഖര്‍ക്കെതിരെ കുറ്റം ചുമത്തി

Published on 24 July, 2012
ഫോണ്‍ ചോര്‍ത്തല്‍: റെബേക്ക ഉള്‍പ്പെടെ പ്രമുഖര്‍ക്കെതിരെ കുറ്റം ചുമത്തി
ലണ്ടന്‍: മാധ്യമഭീമന്‍ റൂപര്‍ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോര്‍പറേഷനിലെ ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് റെബേക്ക ബ്രൂക്‌സ്, ആന്റി കള്‍സണ്‍ എന്നിവരുള്‍പ്പെടെ എട്ട് പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി. മര്‍ഡോക്കിന്റെ ‘ന്യൂസ് ഓഫ് ദ വേള്‍ഡ്’ പത്രത്തിന്റെ എഡിറ്ററായിരുന്നു റെബേക്ക ബ്രൂക്‌സ്. പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ വാര്‍ത്താവിനിമയകാര്യ ഡയറക്ടറായിരുന്നു കാള്‍സണ്‍.

റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഓഫ് ദ വേള്‍ഡ് ടാബ്‌ളോയിഡിന് എക്‌സ്‌ക്‌ളൂസീവ് വാര്‍ത്തകള്‍ക്കായി നാലായിരത്തോളം പേരുടെ ഫോണുകള്‍ ചോര്‍ത്തിയെന്നും പൊലീസിന് കൈക്കൂലി കൊടുത്ത് അന്വേഷണം മരവിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.

ഇവരെ കൂടാതെ ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ മുന്‍ മാനേജിങ് എഡിറ്റര്‍ സ്റ്റുറാട്ട് കടനര്‍, മുന്‍ ന്യൂസ് എഡിറ്റര്‍ ഗ്രെഗ് മിസ്‌കി, മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍മാരായ ജെയിംസ്, ലാന്‍ എഡ്‌മോണ്‍സണ്‍, മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ നെവില്ലെ, സ്വകാര്യ അന്വേഷകന്‍ ഗ്‌ളെന മഹകെയ്ര്! എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.

വിവാദത്തെ തുടര്‍ന്ന് നേരത്തെ മര്‍ഡോക് തന്റെ മാധ്യമ കമ്പനിയായ ന്യൂസ് കോര്‍പറേഷന്റെ കീഴിലുള്ള നിരവധി പത്രങ്ങളുടെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചിരുന്നു.


ഫോണ്‍ ചോര്‍ത്തല്‍: റെബേക്ക ഉള്‍പ്പെടെ പ്രമുഖര്‍ക്കെതിരെ കുറ്റം ചുമത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക