Image

പണം തട്ടിപ്പ്: ജോബി ജോര്‍ജ് പണം വാങ്ങിയതിന് തെളിവുണെ്ടന്ന് ബാബു ജോര്‍ജ്

Published on 24 July, 2012
പണം തട്ടിപ്പ്: ജോബി ജോര്‍ജ് പണം വാങ്ങിയതിന് തെളിവുണെ്ടന്ന് ബാബു ജോര്‍ജ്
കൊച്ചി: ലണ്ടന്‍ ന്യൂ കാസില്‍ സര്‍വകലാശാലയില്‍ മകനു മെഡിക്കല്‍ സീറ്റ് തരപ്പെടുത്താമെന്നു പറഞ്ഞു കോട്ടയം സ്വദേശി ജോബി ജോര്‍ജ് 2.47 കോടി രൂപ വാങ്ങിയതിനു തന്റെ പക്കല്‍ രേഖകളുണെ്ടന്നു ബാബു.എം. ജോര്‍ജ്. ഈ രേഖകള്‍ മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജോബിക്കെതിരേ കേസുമായി മുന്നോട്ടു പോവുമെന്നും ബാബു പറഞ്ഞു. ഇത്തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതിനു ജോബിയുടെ പേരില്‍ മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ ഒന്‍പതോളം കേസുകളുണെ്ടന്നും ബാബു പറഞ്ഞു.

പിറവം പേപ്പതി സ്വദേശി ബിജു വര്‍ഗീസ് വട്ടക്കാട് എന്നയാള്‍ വഴിയാണ് ജോബിയെ ആദ്യമായി പരിചയപ്പെടുന്നത്. അഡ്മിഷന്‍ നല്‍കാമെന്നു പറഞ്ഞു ജോബി തന്നെ സമീപിക്കുകയായിരുന്നു. അഡ്മിഷനുമായി ബന്ധപ്പെട്ടു ജോബിയുമായി നടത്തിയ ആശയവിനിമയത്തിന്റെ ഇ-മെയില്‍ രേഖകള്‍ തന്റെ കൈവശമുള്ളതായും മൂവാറ്റുപുഴ മുടവൂര്‍ സ്വദേശി ബാബു പറഞ്ഞു. 

2011 ഏപ്രിലിലാണു മകന്‍ ജോര്‍ജിനെ ജോബി ലണ്ടനിലെത്തിച്ചത്. ജോബിയുടെ വീട്ടിലായിരുന്നു താമസം. അഡ്മിഷന്‍ ശരിയായില്ലെന്നു പറഞ്ഞ് ആദ്യത്തെ ഒരു മാസം മകനെ വെറുതെയിരുത്തി. പ്രീ മെഡിക്കല്‍ കോഴ്‌സ് പഠിക്കണമെന്നു പറഞ്ഞ് പിന്നീട് ജോര്‍ജിനെ ലണ്ടനിലെ എസ്ഡിഎസ് കോളജില്‍ ഇയാള്‍ ചേര്‍ത്തു. 

അവിടെ ഒരു വര്‍ഷത്തോളം ജോര്‍ജ് പഠിച്ചു. ഇതിനിടെ ജോര്‍ജിനെ ഭീഷണിപ്പെടുത്തി പല ആവശ്യങ്ങളുടെ പേരില്‍ ജോബി ലക്ഷങ്ങളുടെ തവണകളായി പണം കൈപ്പറ്റുകയായിരുന്നു. മകന്റെ ചെലവിനും വാഹനം വാങ്ങുന്നതിനുമെല്ലാമാണെന്നു പറഞ്ഞാണു പണം തട്ടിയെടുത്തത്. മകനെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കാര്യങ്ങള്‍ നടത്തിയതെന്നും ബാബു പറഞ്ഞു. 2012 മാര്‍ച്ചിലാണു ജോര്‍ജിന് തട്ടിപ്പു മനസിലായത്. ഉടന്‍ നാട്ടിലെത്താന്‍ മകനോട് പറഞ്ഞു. തുടര്‍ന്ന് പോലീസില്‍പരാതിനല്‍കുകയായിരുന്നു.അടുത്തിടെ ആരംഭിച്ച ഒരു ചാനലിന്റെ വൈസ്‌ചെയര്‍മാന്‍ ആണെന്ന് പറഞ്ഞ് ജോബി ലണ്ടനില്‍ പത്രസമ്മേളനം നടത്തിയിരുന്നുവെന്നും ബാബു പറഞ്ഞു.


പണം തട്ടിപ്പ്: ജോബി ജോര്‍ജ് പണം വാങ്ങിയതിന് തെളിവുണെ്ടന്ന് ബാബു ജോര്‍ജ്
ജോബി ജോര്‍ജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക