Image

പോലീസ് പീഡനം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹര്‍ജി

Published on 24 July, 2012
പോലീസ് പീഡനം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹര്‍ജി
കൊച്ചി: വാഹന വായ്പയ്ക്ക് അപേക്ഷയുമായി ചെന്ന വനിതാ പോലീസിന്റെ കൈയില്‍ കടന്നുപിടിച്ചുവെന്നാരോപിച്ച് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതു സംബന്ധിച്ച കേസന്വേഷണം സിബിഐക്കു വിടണമെന്ന ബാങ്ക് ഓഫീസറുടെ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്കു നോട്ടീസയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് എസ്.എസ്. സതീശചന്ദ്രനാണു ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. 

തൊടുപുഴ യൂണിയന്‍ ബാങ്ക് ബ്രാഞ്ചില്‍ സീനിയര്‍ ഓഫീസറായിരുന്ന വൈറ്റില സ്വദേശി വെര്‍സി ജോസഫ് ഡെസ്മണ്ട് ആണു ഹര്‍ജിക്കാരന്‍. കരിങ്കുന്നം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരി ഇരുചക്രവാഹന വായ്പയ്ക്കായി സര്‍പ്പിച്ച അപേക്ഷ രേഖകളുടെ കുറവു മൂലം അനുവദിച്ചില്ലെന്നു ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. വായ്പ കിട്ടാത്തതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് താന്‍ കൈയില്‍ കയറിപ്പിടിച്ചുവെന്നു പരാതി നല്‍കിയത്. വസ്തുതകള്‍ പരിഗണിക്കാതെ എഎസ്പി തന്നെ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചുവെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. പോലീസ് പ്രതികളായ കേസിന്റെ അന്വേഷണം നീതിയുക്തമാകാന്‍ അതു സിബിഐയെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക