Image

പ്രണബ് മുഖര്‍ജി ബുധനാഴ്ച സ്ഥാനമേല്‍ക്കും

Published on 24 July, 2012
പ്രണബ് മുഖര്‍ജി ബുധനാഴ്ച സ്ഥാനമേല്‍ക്കും
ന്യൂഡല്‍ഹി: ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11.30നാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി ചുമതലയേല്‍ക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആചാരപരമായ ഒട്ടേറെ പ്രത്യേകതകളുള്ളതാണ്.

ബുധനാഴ്ച രാവിലെ നടക്കുന്ന ചടങ്ങുകളില്‍ രാഷ്ട്രപതിയുടെ മിലിട്ടറി സെക്രട്ടറിയും എ.ഡി.സി. യും ചേര്‍ന്ന് നിയുക്ത രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും ഭാര്യ സുവ്രയെയും രാഷ്ട്രപതിഭവനിലെ ഓഫീസ് മുറിയിലേക്ക് ആനയിക്കും. രാഷ്ട്രപതിയുടെ സെക്രട്ടറി ഇവരെ സ്വീകരിക്കും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ അപ്പോള്‍ ഓഫീസ് മുറിയിലുണ്ടാകും. 

ഈ ഓഫീസ് മുറിയില്‍നിന്നാണ് സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഔപചാരികയാത്ര ആരംഭിക്കുന്നത്. രാഷ്ട്രപതിയുടെ ഔദ്യോഗിക വാഹനത്തിലാണ് ഇവരെ ആനയിക്കുന്നത്. പിന്‍സീറ്റില്‍ ഇടതുവശത്ത് പ്രതിഭാപാട്ടീലും വലതുവശത്ത് പ്രണബ് മുഖര്‍ജിയും ഇരിക്കും. പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കടക്കുന്ന രാഷ്ട്രപതി പ്രതിഭാപാട്ടീലിനെയും പ്രണബ് മുഖര്‍ജിയെയും ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കര്‍, ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. 

സെന്‍ട്രല്‍ ഹാളിലെ വേദിയില്‍ മധ്യത്തിലെ ഇരിപ്പിടത്തില്‍ സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഇരിക്കും. വലതുവശത്ത് പ്രണബ് മുഖര്‍ജിയും ചീഫ്ജസ്റ്റിസ് എസ്.എച്ച്. കപാഡിയയും ഇരിക്കും. ഇടതുവശത്ത് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, സ്പീക്കര്‍ മീരാകുമാര്‍, ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ്, രാഷ്ട്രപതിയുടെ മിലിട്ടറി സെക്രട്ടറി എന്നിവര്‍. ദേശീയഗാനത്തിനുശേഷം പ്രണബിനെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം ആഭ്യന്തരസെക്രട്ടറി വായിക്കും. 

തുടര്‍ന്ന് സത്യപ്രതിജ്ഞ. പ്രണബിന് ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം പ്രതിഭാപാട്ടീല്‍ ഇരുന്ന കസേരയില്‍ പ്രണബ് ഇരിക്കും. പ്രണബ് ഇരുന്ന കസേരയില്‍ പ്രതിഭാപാട്ടീലും. ഈ സമയം പുറത്ത് 21 ആചാരവെടി മുഴങ്ങും. തുടര്‍ന്ന് പ്രണബ് ചുമതലയേറ്റ് രജിസ്റ്ററില്‍ ഒപ്പുവെക്കും. പിന്നെ പ്രണബിന്റെ പ്രസംഗം. ദേശീയഗാനത്തിനുശേഷം വാഹനവ്യൂഹം തിരിച്ച് രാഷ്ട്രപതിഭവനിലേക്ക്. 
പ്രണബ് മുഖര്‍ജി ബുധനാഴ്ച സ്ഥാനമേല്‍ക്കും
പ്രണബ് മുഖര്‍ജി ബുധനാഴ്ച സ്ഥാനമേല്‍ക്കും
പ്രണബ് മുഖര്‍ജി ബുധനാഴ്ച സ്ഥാനമേല്‍ക്കും
പ്രണബ് മുഖര്‍ജി ബുധനാഴ്ച സ്ഥാനമേല്‍ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക