Image

ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിന്റെ കണ്ണുകള്‍ ഇനി ബബ്‌ലിക്കും പ്യാരിക്കും വെളിച്ചമേകും

Published on 24 July, 2012
ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിന്റെ കണ്ണുകള്‍ ഇനി ബബ്‌ലിക്കും പ്യാരിക്കും വെളിച്ചമേകും
കാണ്‍പുര്‍: ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിന്റെ കണ്ണുകള്‍ രാം പ്യാരി എന്ന അമ്പത്തഞ്ചുകാരിയിലൂടെയും ബബ്‌ലി എന്ന പതിനാറുകാരിയിലൂടെയും ഇനിയും ലോകത്തെ കാണും. ക്യാപ്റ്റന്റെ അന്ത്യാഭിലാഷമനുസരിച്ച് മരണം സ്ഥിരീകരിച്ച ഉടനെ നേത്രദാനത്തിനുവേണ്ട നടപടികള്‍ പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഇവരുടെ കണ്ണുകള്‍ ഡോ.മുഹമ്മദീര്‍ റഹ്മാനിയ അര്‍ഹരായ രണ്ടുപേര്‍ക്ക് നല്‍കിയത്. 

കാണ്‍പുര്‍ സ്വദേശിയായ വീട്ടമ്മയാണ് രാംപ്യാരി. പൂര്‍ണമായും കാഴ്ചയില്ലാത്ത, ദരിദ്രയായ ഇവര്‍ വര്‍ഷങ്ങളായി ഡോ. റഹ്മാനിയയുടെ ചികിത്സയിലാണ്. ഹാര്‍ദ്വായി ഗ്രാമവാസിയാണ് ബബ്‌ലി എന്ന പെണ്‍കുട്ടി. ഒരുകണ്ണിന്റെ പത്തുശതമാനം കാഴ്ചമാത്രമായി കുട്ടിക്കാലം തള്ളിനീക്കിയ ബബ്‌ലിക്ക് വിദ്യാഭ്യാസം പോലും നേടാനായിട്ടില്ല. ഡോ. ലക്ഷ്മി സെഹ്ഗാളിന്റെ മഹനീയമാതൃക പിന്തുടര്‍ന്ന് ശസ്ത്രക്രിയക്കോ തുടര്‍ ചികിത്സകള്‍ക്കോ ഒരു തരത്തിലുള്ള ഫീസും ഈടാക്കാതെയാണ് ഡോ. റഹ്മാനിയ ഇവര്‍ക്ക് വെളിച്ചമേകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക