Image

മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ക്ക് യു.എസ് ശാസ്ത്രപുരസ്‌കാരം

Published on 24 July, 2012
മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ക്ക് യു.എസ് ശാസ്ത്രപുരസ്‌കാരം
വാഷിങ്ടണ്‍: മലയാളിയായ ബിജു പാറേക്കാടനടക്കം നാല് ഇന്ത്യക്കാര്‍ യുവശാസ്ത്രജ്ഞര്‍ക്കുള്ള യു.എസ്. പ്രസിഡന്റിന്റെ പുരസ്‌കാരത്തിന് അര്‍ഹരായി. ശാസ്ത്ര എന്‍ജിനീയറിങ് മേഖലയില്‍ സ്വതന്ത്ര ഗവേഷണം നടത്തുന്ന തുടക്കക്കാര്‍ക്കുള്ള 'ഏര്‍ലി കരിയര്‍ അവാര്‍ഡ്' യു.എസ്. ഭരണകൂടം നല്‍കുന്ന ഏറ്റവും ഉന്നതമായ പുരസ്‌കാരങ്ങളിലൊന്നാണ്. ഇത്തവണ 96 പേര്‍ക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീദേവി വേദുല ശര്‍മ, പവന്‍ സിന്‍ഹ, പരാഗ് എ. പഥക് എന്നിവരാണ് പുരസ്‌കാര ജേതാക്കളായ മറ്റ് ഇന്ത്യക്കാര്‍. 

തുടക്കക്കാരെന്ന നിലയിലുള്ള അവരുടെ സംഭാവന വരുംകാലത്ത് അവരില്‍ എത്ര പ്രതീക്ഷയര്‍പ്പിക്കാം എന്നതിന്റെ സൂചനയാണെന്ന് പുരസ്‌കാര പ്രഖ്യാപനം നടത്തിക്കൊണ്ട് പ്രസിഡന്റ് ഒബാമ പറഞ്ഞു. മസാച്ചുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റല്‍, ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ബിജു പാറേക്കാടന്‍ പ്രവര്‍ത്തിക്കുന്നത്. 

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് പരാഗ് എ.പഥക് ഗവേഷണം നടത്തുന്നത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടേഷണല്‍ മെഡിസിനില്‍ അസി. പ്രൊഫസറാണ് ശ്രീദേവി വേദുല ശര്‍മ. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ കമ്പ്യൂട്ടേഷണല്‍ ആന്‍ഡ് വിഷ്വല്‍ ന്യൂറോ സയന്‍സില്‍ അസോ. പ്രൊഫസറാണ് പവന്‍ സിന്‍ഹ.

മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ക്ക് യു.എസ് ശാസ്ത്രപുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക