Image

കേരളത്തില്‍ വൈദ്യുതിനിയന്ത്രണം വരും

Published on 24 July, 2012
കേരളത്തില്‍ വൈദ്യുതിനിയന്ത്രണം വരും
കൊച്ചി:കാലവര്‍ഷം 55 ദിവസം പിന്നിട്ടിട്ടും വൈദ്യുതി ബോര്‍ഡിന്റെ ജലസംഭരണികളില്‍ ലഭിച്ചത് പ്രതീക്ഷിച്ചതിന്റെ 48.15 ശതമാനം നീരൊഴുക്കുമാത്രം. പ്രതിദിന വൈദ്യുതോപയോഗം 55 ദശലക്ഷം യൂണിറ്റിലെത്തിനില്‍ക്കെ, അവശേഷിക്കുന്നത് 769.745 ദശലക്ഷം യൂണിറ്റ് ഉല്പാദനത്തിനുള്ള വെള്ളം. ഈ സാഹചര്യത്തില്‍ വൈദ്യ്യുതിനിയന്ത്രണം ഉറപ്പായി.

ജലവൈദ്യുതിയെമാത്രം ആശ്രയിച്ചാല്‍ 14 ദിവസത്തെ ഉല്പാദനത്തിനുള്ള വെള്ളമേ സംഭരണികളിലുള്ളൂ. തിങ്കളാഴ്ച 17.66 ദശലക്ഷം യൂണിറ്റായി ജലവൈദ്യുതോല്പാദനം നിയന്ത്രിച്ച് ബാക്കി കേന്ദ്രപൂളില്‍നിന്നും പൊതുവിപണിയില്‍നിന്നും കണ്ടെത്തി. ഇതേ നിലയില്‍ ക്രമീകരിച്ചാല്‍പോലും 43 ദിവസമേ ജലവൈദ്യുതോല്പാദനം നടക്കൂ.

ആകെ സംഭരണശേഷിയുടെ 18.59 ശതമാനമാണ് എല്ലാ ജലസംഭരണികളിലുമായി ഇപ്പോഴുള്ള വെള്ളം. കഴിഞ്ഞവര്‍ഷം ഇതേദിവസം 2015.492 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഉണ്ടായിരുന്നു. ഇതിന്റെ 38 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്.

വൈദ്യുതിനില അവലോകനം ചെയ്യാന്‍ 28ന് കളമശ്ശേരിയിലെ ലോഡ് ഡെസ്പാച്ച് യൂണിറ്റില്‍ ഉന്നതതലയോഗം ചേരുന്നുണ്ട്. അതിനുശേഷമാകും വൈദ്യുതിനിയന്ത്രണം നിശ്ചയിക്കപ്പെടുക.
കേരളത്തില്‍ വൈദ്യുതിനിയന്ത്രണം വരും
കേരളത്തില്‍ വൈദ്യുതിനിയന്ത്രണം വരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക