Image

ഹയര്‍ സെക്കന്‍ഡറി സീറ്റുവര്‍ധന അംഗീകരിക്കില്ല: കെസിബിസി

Published on 24 July, 2012
ഹയര്‍ സെക്കന്‍ഡറി സീറ്റുവര്‍ധന അംഗീകരിക്കില്ല: കെസിബിസി
കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 25,000 സീറ്റുകളോളം വിദ്യാര്‍ഥികള്‍ ഇല്ലാതെ ഒഴിഞ്ഞുകിടക്കുമ്പോള്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് നീതികരിക്കാനാകാത്തതും ഗുഢലക്ഷ്യമുള്ളതുമാണെന്നു കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). ഇക്കാര്യങ്ങള്‍ തുറന്നുകാട്ടി പലവട്ടം കെസിബിസി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഹയര്‍ സെക്കന്‍ഡറി നിയമങ്ങള്‍ക്കു വിരുദ്ധമായ നീക്കങ്ങളാണു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായത്. 

ഈ സാഹചര്യത്തില്‍ നിയമവിരുദ്ധമായി അയയ്ക്കുന്ന വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, കെസിബിസി ഔദ്യോഗിക വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക