Image

സിറിയയിലേക്ക് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്

Published on 24 July, 2012
സിറിയയിലേക്ക് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സുരക്ഷാ കാരണങ്ങളാലാണ് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. സിറിയയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ എത്രയും വേഗം തിരിച്ചെത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിനെതിരെ സൈനിക നടപടിക്ക് അമേരിക്ക തയാറെടുക്കുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇന്ത്യക്കാരോട് സിറിയയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക