Image

ബാല്‍ താക്കറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 24 July, 2012
ബാല്‍ താക്കറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറെയെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാധാരണ പരിശോധനകള്‍ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു, മൂന്നു ദിവസത്തിനു ശേഷം താക്കറെ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ മേയില്‍ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന്, 86-കാരനായ താക്കറെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക