Image

രണ്ടാം ഏകദിനം: ഇന്ത്യയ്ക്ക് ദയനീയ തോല്‍വി

Published on 24 July, 2012
രണ്ടാം ഏകദിനം: ഇന്ത്യയ്ക്ക് ദയനീയ തോല്‍വി
ഹമ്പന്‍ടോട്ട: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. ഒന്‍പത് വിക്കറ്റിനാണ് ലങ്ക ഇന്ത്യയെ തോല്‍പ്പിച്ചത്. ജയിക്കാന്‍ 139 റണ്‍സ് വേണ്ടിയിരുന്ന ലങ്ക 19.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഉപുല്‍ തരംഗ (പുറത്താകാതെ 59), ദില്‍ഷന്‍ (50) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ലങ്കന്‍ ജയം അനായാസമാക്കിയത്. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 33.3 ഓവറില്‍ 138 റണ്‍സിന് ഓള്‍ഔട്ടായി. 65 റണ്‍സ് നേടിയ ഓപ്പണര്‍ ഗൗതം ഗംഭീര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഗംഭീറിന് പുറമേ ആര്‍.അശ്വിന്‍ (21), വീരേന്ദര്‍ സേവാഗ് (15), എം.എസ്.ധോണി (11) എന്നിവര്‍ക്ക് മാത്രമേ രണ്ടക്കം കടക്കാന്‍ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ തിസാര പെരേര, ആഞ്ചലോ മാത്യൂസ് എന്നിവരാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക