Image

ടി.പി. വധം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് പ്രമേയം

Published on 24 July, 2012
ടി.പി. വധം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് പ്രമേയം
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയെന്ന് കേന്ദ്ര കമ്മിറ്റി പ്രമേയം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പ്രമേയം അവതരിപ്പിച്ചത്.

കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുണ്ടായ അനുകൂല സാഹചര്യം ടി.പി. വധത്തോടെ ഇല്ലാതായി. വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ ഡാങ്കെ എന്ന് വിളിച്ചത് ശരിയായില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം വി.എസ്. ചന്ദ്രശേഖരന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത് തെറ്റായിപ്പോയെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. വി.എസിന്റെ തെറ്റുകള്‍ അദ്ദേഹം തന്നെ ജനങ്ങളോട് ഏറ്റു പറയുമെന്നും കാരാട്ട് സംസ്ഥാന സമിതിയില്‍ പറഞ്ഞു. 

എന്നാല്‍ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിന്നും പിന്നോട്ട് പോവില്ലെന്ന് വി.എസ്. മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. വി.എസ്. അച്ചടക്കം പാലിക്കണമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. എല്ലാവരേയും വിശ്വാസത്തിലെടുക്കാന്‍ സംസ്ഥാന നേത്യത്വം തയാറാകണം. എസ്എന്‍സി ലാവ്‌ലിന്‍, എഡിബി തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ വിഷയങ്ങളില്‍ ഇനി ചര്‍ച്ച വേണെ്ടന്നും പ്രമേയത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക