Image

ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കി

Published on 24 July, 2012
ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കി
കാണ്‍പൂര്‍: ഇന്നലെ അന്തരിച്ച ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മൃതദേഹം ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുനല്‍കി. വീട്ടില്‍ നിന്ന് വിലാപയാത്രയായാണ് മൃതദേഹം ഗണേഷ് ശങ്കര്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്. 

സിപിഎം നേതാക്കളായ സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, ടി.എന്‍. സീമ, പി.കെ. ശ്രീമതി തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. 

പന്ത്രണ്ടരയോടെയാണ് മൃതദേഹം വീട്ടില്‍ നിന്ന് മെഡിക്കല്‍ കോളജിലെത്തിച്ചത്. വഴിയിലുടനീളം നൂറുകണക്കിനാളുകള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ആഗ്രഹപ്രകാരമാണ് മൃതദേഹം പഠനത്തിനായി നല്‍കിയത്. മരണശേഷം അവരുടെ കണ്ണുകളും ദാനം ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക