Image

സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ `ദി സ്‌ട്രീം' ഉദ്‌ഘാടനം ചെയ്‌തു

ചാര്‍ലി വര്‍ഗീസ്‌ പടനിലം Published on 24 July, 2012
സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ `ദി സ്‌ട്രീം' ഉദ്‌ഘാടനം ചെയ്‌തു
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ പ്രസിഡന്റായുള്ള `ദി സ്‌ട്രീം' എന്ന പേരില്‍ ഉള്ള പ്രതിമാസ ന്യൂസ്‌ ലെറ്റര്‍ ഫ്‌ളോറിഡ ഹൈയാത്ത്‌ റീഗന്‍സി കോണ്‍ഫറന്‍സ്‌ സെന്റെറില്‍ ബോംബെ ഭദ്രാസനാധിപന്‍ ഗീവഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത പ്രകാശനം ചെയ്‌തു. റവ.ഡോ. ഫാ. ജോയി പയ്‌ങ്കോളില്‍ പബ്ലിഷറും, ചാര്‍ളി പടനിലം മാനേജിംഗ്‌ എഡിടറും, റവ.ഫാ. ജോഷ്വ ജോര്‍ജ്‌ ചീഫ്‌ എഡിറ്ററും ആയുള്ള ന്യൂസ്‌ ലെറ്റര്‍ എല്ലാ മാസവും ആദ്യ ആഴ്‌ചയില്‍ പുറത്തിറക്കും. ഭദ്രാസനത്തില്‍ റീജിയന്‍ അടിസ്ഥാനത്തില്‍ എഡിറ്ററന്‍മാരായി റവ.ഫാ. മത്തായി ചെറിയാന്‍, ഡീക്കന്‍ ഷോണ്‍ മാത്യു, ജോണ്‍സണ്‍ വര്‍ഗീസ്‌, ഡാവിന ജോര്‍ജ്‌, ജെയിംസ്‌ വര്‍ഗീസ്‌, ജോര്‍ജ്‌ പണിക്കര്‍, ജോര്‍ജ്‌ വര്‍ഗ്ഗീസ്‌ എന്നിവരെ ഭദ്രാസന മെത്രാപ്പോലീത്ത നിയമിച്ചു.റവ. ഡോ.ഫാ. കെ.എം.ജോര്‍ജ്‌, റവ. ഫാ. രാജു ഡാനിയേല്‍, ഫാ.ശ്ലോമ്മോ ഐസക്‌ ജോര്‍ജ്‌, ഫാ.ജോര്‍ജ്‌ ഡാനിയേല്‍, പുലിക്കോട്ടില്‍ ജോയി, തോമസ്‌ രാജന്‍ എന്നിവരും മീറ്റിംഗില്‍ സംബന്ധിച്ച്‌ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

മലങ്കര സഭയുടെ പ്രധാന വാര്‍ത്തകളും ഭദ്രാസനത്തിലെ കാലാനുഗത വാര്‍ത്തകളും ഉള്‍ക്കൊള്ളുന്ന ന്യൂസ്‌ ലെറ്റര്‍ എല്ലാ മാസവും ഭദ്രാസനാംഗങ്ങളില്‍ എത്ത്‌തിയ്‌ക്കുന്നതിനായുള്ള പ്രവര്‍ത്തനം നടന്നുകൊണ്ടിരിയ്‌ക്കുന്നു എന്നും ഭദ്രാസന വെബ്‌ സൈറ്റിലൂടെയും ന്യൂസ്‌ ലെറ്റര്‍ ലഭ്യമാണെന്നും, ഇതിലേയ്‌ക്കുള്ള വാര്‍ത്തകളും ലേഘനങ്ങളും ഭദ്രാസന ഓഫീസിലോ റീജിയണല്‍ എഡിറ്ററന്മാര്‍ക്കോ എത്തിച്ചു കൊടുക്കണമെന്നും മാനേജിംഗ്‌ എഡിറ്റര്‍ ആയ ചാര്‍ളി പടനിലം അറിയിച്ചു.
സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ `ദി സ്‌ട്രീം' ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക