Image

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമ്മേളനം ഡാളസില്‍ നടന്നു

ആന്‍ഡ്രൂസ്‌ അഞ്ചേരി Published on 24 July, 2012
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമ്മേളനം ഡാളസില്‍ നടന്നു
ഡാളസ്‌: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ യു.എസ്‌.എ യുടെ ഡാളസിലെ പ്രവര്‍ത്തക സമ്മേളനം ജൂലൈ 22-ന്‌ ഞായറാഴ്‌ച വൈകുന്നേരം 6.30-ന്‌ ഡാളസ്‌ ലാ ക്വിന്റാ ഹോട്ടലില്‍ വച്ചു നടന്നു.

അന്തരിച്ച മുന്‍ കോണ്‍ഗ്രസ്‌എം.പി രാജേഷ്‌ ഖന്നയുടെ അകാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്‌ടാണ്‌ മീററിംഗ്‌ ആരംഭിച്ചത്‌.

ഐ എന്‍ ഒ സി ടെക്‌സാസ്‌ സ്റ്റേറ്റ്‌ കോര്‍ഡിനേറ്റര്‍ ജോര്‍ജ്‌ ഏബ്രഹാം (ഹൂസ്റ്റണ്‍) അദ്ധ്യക്ഷനായിരുന്നു. സേവന തത്‌പരരായ അംഗങ്ങളുള്ള നല്ല ഒരു സംഘടനയായി ഐ എന്‍ ഒ സി ഡാളസില്‍ വളര്‍ന്നു പന്തലിക്കട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ യു.എസ്‌.എ യുടെ ഡാളസിലെ പ്രവര്‍ത്തക സമ്മേളനത്തില്‍ പങ്കെടുക്കുന്ന തിലുള്ള സന്തോഷവും സംതൃപ്‌തിയും ജോര്‍ജ്‌ ഏബ്രഹാം രേഖപ്പെടുത്തി.

ആഗസ്‌ററ്‌ 19ന്‌ ഹൂസ്റ്റണില്‍ വച്ചു നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ങ്ങളിലേയ്‌ക്ക്‌ ഐഎന്‍ഒസി യുടെ ഡാളസിലെ പ്രവര്‍ത്തകരെ ജോര്‍ജ്‌ ഏബ്രഹാം ക്ഷണിക്കുകയുമുണ്‌ടായി.

വ്യക്‌തി താല്‌പര്യം വെടിഞ്ഞ്‌ പൊതു നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ എക്‌സിക്യൂട്ടീവ്‌ കമ്മററി അംഗം ജേക്കബ്‌ ഈശോ (ഹൂസ്റ്റണ്‍) പ്രവര്‍ത്തകരെ ആഹ്വാനം ചെയ്‌തു. ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട പ്രണബ്‌ മുഖര്‍ജിയെ അനുമോദിക്കുന്ന സമ്പേശം ആന്‍ഡ്രൂസ്‌ അഞ്ചേരി അവതരിപ്പിച്ചു. യോഗം അദ്ദേഹത്തിന്‌ എല്ലാ ആശംസകളും നേര്‍ന്നു.

വളം സബ്‌സിഡി എടുത്തു കളഞ്ഞതുമൂലം കേരളത്തിലെ ചെറുകിട കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും, ചൂഷണങ്ങള്‍ക്ക്‌ എപ്പോഴും ഇരയായിക്കൊണ്‌ടിരിക്കുന്ന ആദിവാസികളെക്കുറിച്ചും രണ്‌ട്‌ പ്രമേയങ്ങള്‍ തോമസ്‌ കററുവെട്ടിക്കല്‍ മീററിംഗില്‍ അവതരിപ്പിച്ചു. രണ്‌ടു വിഷയങ്ങളും കേരള സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്‌ടുവരുമെന്ന്‌ ജേക്കബ്‌ ഈശോയും ജോര്‍ജ്‌ ഏബ്രഹാമും അറിയിച്ചു.

സാജന്‍ മാത്യു, സ്‌ററീഫന്‍ ജോര്‍ജ്‌, തോമസ്‌ ജേക്കബ്‌, ഉമ്മന്‍ കുര്യന്‍, ഏബ്രഹാം. സി. മാത്യു, സാമുവേല്‍.എം. സ്‌ക്കറിയ, ചാര്‍ളി വരണത്ത്‌, ജോണ്‍സന്‍ തേക്കുങ്കല്‍, ആന്‍ഡ്രൂസ്‌ അഞ്ചേരി, മനോജ്‌ മാത്യു, കെ.സി. തോമസ്‌, ജെ.പി. ജേക്കബ്‌, ററി.സി.ചാക്കോ എന്നിവരെ ഡാളസിലെ അഡ്‌ഹോക്‌ കമ്മററി അംഗങ്ങളായി തിരഞ്ഞെടുത്തു.

ജോര്‍ജ്‌ ഏബ്രഹാം, സി.ജെ. മാത്യു ചെമ്മരപ്പള്ളി, ജേക്കബ്‌ ഈശോ എന്നിവര്‍ ഹൂസ്റ്റണില്‍ നിന്നും മീററിംഗില്‍ സംബന്ധിച്ചു. ജെ.പി. ജേക്കബ്‌ മീററിംഗ്‌ കോര്‍ഡിനേറ്റര്‍ ആയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ ഏബ്രഹാം (2812358600) ജെ.പി. ജേക്കബ്‌ (9724008472).
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമ്മേളനം ഡാളസില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക