Image

ദുബായില്‍വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക്‌ ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Published on 24 July, 2012
ദുബായില്‍വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക്‌ ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
ദുബായ്‌: ഖോര്‍ഫുക്കാനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക്‌ മില്യന്‍ ദിര്‍ഹം (എകദേശം ഒന്നര കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ സിവില്‍ കോടതി വിധിച്ചു. തലശ്ശേരി കടവത്തൂര്‍ സ്വദേശി കൂടുവന്‍റവിട വീട്ടില്‍ മഹമൂദിന്‌ നഷ്ടപരിഹാരം നല്‍കാനാണ്‌ ബുഹൈറ ഇന്‍ഷുറന്‍സിനോട്‌ കോടതി ആവശ്യപ്പെട്ടത്‌.

2011 ഏപ്രില്‍ നാലിന്‌ ഖോര്‍ഫുക്കാനിലെ സൗദിയ പള്ളിക്ക്‌ സമീപമുണ്ടായ വാഹനാപകടത്തില്‍ മഹ്മൂദിന്‌ നട്ടെല്ലിനും കാലുകള്‍ക്കും സാരമായി പരിക്കേറ്റിരുന്നു. പള്ളിയിലേക്ക്‌ ജുമുഅ നമസ്‌കാരത്തിന്‌ പോകുന്നതിനിടെ, ബംഗ്‌ളാദേശ്‌ പൗരന്‍ ഓടിച്ച കാര്‍ ഇദ്ദേഹത്തെ ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നട്ടെല്ലിനുണ്ടായ ക്ഷതം കാരണം രണ്ട്‌ കാലുകളുടെയും ചലന ശേഷി നഷ്ടമായി. ഖോര്‍ഫുക്കാന്‍ ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്ക്‌ ശേഷം മഹ്മൂദിനെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലേക്ക്‌ മാറ്റി. 18 മാസത്തെ ചികില്‍സക്കിടെ ഇദ്ദേഹത്തെ ഒട്ടേറെ ശസ്‌ത്രക്രിയകള്‍ക്ക്‌ വിധേയനാക്കിയിരുന്നു. തുടര്‍ ചികില്‍സക്ക്‌ നാട്ടിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ മുമ്പ്‌ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ നിര്‍ദേശ പ്രകാരം ദുബൈ അല്‍ കബ്ബാന്‍ ആന്‍ഡ്‌ അസോഷ്യേറ്റ്‌സ്‌ മുഖേന സിവില്‍ കേസ്‌ ഫയല്‍ ചെയ്‌തു.

അഭിഭാഷകര്‍ക്ക്‌ വക്കാലത്ത്‌ നല്‍കിയായിരുന്നു കേസ്‌ നല്‍കിയിരുന്നത്‌. തുടര്‍ന്ന്‌ ഇന്ത്യയിലേക്ക്‌ പോയ മഹ്മൂദ്‌ കോഴിക്കോട്ടെയും കോയമ്പത്തൂരിലെയും ആശുപത്രികളിലും ചികില്‍സക്ക്‌ വിധേയനായി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ അംഗ വൈകല്യത്തിന്‍െറ തോത്‌ രേഖപ്പെടുത്താത്തത്‌ കാരണം മഹ്മൂദിനെ ഇതിനിടെ ഷാര്‍ജയില്‍ മെഡിക്കല്‍ ബോര്‍ഡിന്‌ മുന്നിലേക്ക്‌ കൊണ്ടുവന്നിരുന്നു. ബോര്‍ഡ്‌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ്‌ പത്ത്‌ മില്യന്‍ ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്‌. എന്നാല്‍ അപകടത്തിന്‍െറ ഗൗരവം പരിഗണിക്കുമ്പോള്‍ ഈ തുക അപര്യാപ്‌തമാണെന്നും കൂടുതല്‍ തുക ആവശ്യപ്പെട്ട്‌ അപ്പീല്‍ കോടതിയെ സമീപിക്കുമെന്നും അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു. 22 വര്‍ഷമായി ഖോര്‍ഫുക്കാനില്‍ ഗ്രോസറി നടത്തുകയാണ്‌ മഹ്മൂദ്‌.
ദുബായില്‍വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക്‌ ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക