Image

മലയാളി സമാജം സമ്മര്‍കൂളിന്‌ വര്‍ണാഭമായ സമാപനം

അനില്‍ സി. ഇടിക്കുള Published on 24 July, 2012
മലയാളി സമാജം സമ്മര്‍കൂളിന്‌ വര്‍ണാഭമായ സമാപനം
അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിച്ച 14 ദിവസം നീണ്‌ടു നിന്ന അനുരാഗ്‌ മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ്‌ സമ്മര്‍ കൂള്‍ 2012 സമാപിച്ചു. വിനോദവും വിജ്ഞാനവും നര്‍മ്മവും വിതറി നിന്ന ക്യാമ്പ്‌ 160 ഓളം വരുന്ന കുട്ടികള്‍ക്ക്‌ വേറിട്ടോരു അനുഭവമായിരുന്നു.

പതിവ്‌ പരിപാടികളില്‍ നിന്നും വ്യത്യസ്‌തമായി മരം നടീല്‍, കുട്ടികള്‍ സ്വന്തമായി സാധനം വാങ്ങല്‍, ലോകത്തിന്റെ ഏതോ കോണുകളില്‍ പാവപ്പെട്ട ഒരു കുട്ടിക്ക്‌ സ്വന്തം വസ്‌ത്രം ദാനം ചെയ്‌തും കേരളത്തിലെ വൃക്ക തകരാറിലായ ഒരുകുട്ടിയുടെ ചികിത്സക്കായി കുട്ടികളുടെ ഒരുദിവസത്തെ പോക്കറ്റ്‌ മണി സംഭാവന നല്‍കല്‍ തുടങ്ങി കുട്ടികളെ പ്രകൃതിയോടും ജീവിതത്തോടും ചേര്‍ത്തുനിര്‍ത്തുന്ന ഒട്ടേറെ പരിപാടികള്‍ ഇത്തവണത്തെ ക്യാമ്പിന്റെ പ്രത്യേകതകളായിരുന്നു.

മികച്ച ക്യാമ്പര്‍മാര്‍ക്കുള്ള സമ്മര്‍കൂള്‍ കിംഗ്‌ പുരസ്‌കാരത്തിന്‌ അഖില്‍ സുബ്രഹ്മണ്യവും സമ്മര്‍ കൂള്‍ ക്യൂന്‍ പുരസ്‌കാരത്തിന്‌ മീനാക്ഷി ജയകുമാറും തെരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പിനോടനുബന്ധിച്ച്‌ നടന്ന വിനോദയാത്രയെക്കുറിച്ച്‌ 43 കുട്ടികള്‍ എഴുതിയ യാത്രാവിവരണ മത്സരത്തില്‍ ആശിഷ്‌ വര്‍ഗീസ്‌ ഒന്നാം സമ്മാനമായ സ്വര്‍ണ നാണത്തിന്‌ അര്‍ഹനായി. അഖില്‍ സുബ്രഹ്മണ്യം രണ്‌ടാം സ്ഥാനവും അക്ഷര പ്രദീപ്‌ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അഞ്ച്‌ ഗ്രൂപ്പുകളിലായി മാറ്റുരച്ച കുട്ടികള്‍ ആവേശകരമായ മത്സരമാണ്‌ കാഴ്‌ച്ചവച്ചത്‌. ഏറ്റവും നല്ല ഗ്രൂപ്പിനുള്ള അനുരാഗ്‌ മെമ്മോറിയല്‍ ട്രോഫി, ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിനോടുവില്‍ റൂബി, ഡയമണ്‌ട്‌ എന്നീ ഗ്രൂപ്പുകള്‍ സംയുക്തമായി ഏറ്റുവാങ്ങി. അനുരാഗിന്റെ മാതാപിതാക്കളായ സുബ്രഹ്മണ്യം, ഗീതാ സുബ്രഹ്മണ്യം എന്നിവരുടെ സാന്നിധ്യത്തിലാണ്‌ ട്രോഫി വിതരണം നടത്തിയത്‌.

ചടങ്ങുകള്‍ക്ക്‌ പ്രസിഡന്റ്‌ ഡോ. മനോജ്‌ പുഷ്‌ക്കര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സതീഷ്‌ കുമാര്‍ സ്വാഗതം ആശംസിച്ചു. ക്യാമ്പ്‌ ഡയറക്ടര്‍ ഇബ്രാഹിം ബാദുഷ,വൈസ്‌ പ്രസിഡന്റ്‌ ഷിബു വര്‍ഗീസ്‌ മുന്‍ ജനറല്‍ സെക്രട്ടറി മാരായ എന്‍.പി. മുഹമ്മദലി, ടി.എ. നാസര്‍, കെ.എച്ച്‌ താഹിര്‍, കോ ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ നിസാറുദീന്‍ജോയിന്റ്‌ സെക്രട്ടറി സുരേഷ്‌ പയ്യന്നൂര്‍, ജീബാ എം. സാഹിബ്‌ എന്നിവര്‍ പങ്കെടുത്തു.

കലാപരിപാടികള്‍ക്ക്‌ കലാവിഭാഗം സെക്രട്ടറി പി.ടി. റഫീക്‌ നേതൃത്വം നല്‍കി. റഫീക്‌ രചനയും സംവിധാനവും നിര്‍വഹിച്ച `മദ്യവിമുക്തകേരളം' എന്ന സ്‌കിറ്റ്‌ സമാജം പ്രവര്‍ത്തകര്‍ രംഗത്തവതരിപ്പിച്ചു.
മലയാളി സമാജം സമ്മര്‍കൂളിന്‌ വര്‍ണാഭമായ സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക