Image

അബുദാബിയില്‍ വസ്‌ത്രധാരണത്തില്‍ മാന്യത പുലര്‍ത്തണമെന്ന്‌ അധികൃതര്‍

Published on 24 July, 2012
അബുദാബിയില്‍ വസ്‌ത്രധാരണത്തില്‍ മാന്യത പുലര്‍ത്തണമെന്ന്‌ അധികൃതര്‍
അബൂദബി: പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍, പ്രത്യേകിച്ച്‌ വിദേശികള്‍ മാന്യമായി വസ്‌ത്രം ധരിക്കണമെന്ന്‌ അബൂദബി ടൂറിസം അതോറിറ്റി നിര്‍ദേശിച്ചു. പ്രത്യേകിച്ച്‌ സന്ദര്‍ശനത്തിന്‌ എത്തുന്ന അമുസ്ലിംകള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന്‌ അതോറിറ്റി ആവശ്യപ്പെട്ടു.

ഷോര്‍ട്‌ സ്‌കേര്‍ട്‌, ടൈറ്റ്‌ ട്രൗസര്‍, ലോകട്ട്‌ ടോപ്‌ തുടങ്ങിയവ ധരിച്ച്‌ പൊതുസ്ഥലങ്ങളില്‍ വരരുത്‌. ഹോട്ടലുകളിലെ സ്വകാര്യ ബീച്ചുകളില്‍ നീന്തല്‍ വസ്‌ത്രങ്ങള്‍ ധരിക്കാം. എന്നാല്‍, പൊതു ബീച്ചുകളില്‍ ഇത്തരം വസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ ശരിയല്ല. ഇക്കാര്യം സന്ദര്‍ശകര്‍ സ്വയം വിലയിരുത്തണം.
റമദാനില്‍ പൊതു സ്ഥലങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ കഴിക്കല്‍, പുകവലി തുടങ്ങിയവ ഒഴിവാക്കണം. അമുസ്ലിംകള്‍ക്ക്‌ ഇത്‌ താമസ കേന്ദ്രങ്ങള്‍ പോലുള്ള സ്വകാര്യ സ്ഥലങ്ങളിലാകാം. എന്നാല്‍, മുസ്ലിംകളെ ഇതിന്‌ ക്ഷണിക്കരുതെന്ന്‌ അതോറിറ്റി വക്താവ്‌ സഫിയ ദര്‍വീഷ്‌ അല്‍ഖുബൈസി പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ മാന്യമായി വസ്‌ത്രം ധരിക്കുന്നുവെന്ന്‌ ഉറപ്പാക്കാന്‍ രാജ്യത്ത്‌ പുതിയ നിയമം നടപ്പാക്കാന്‍ സാധ്യതയുണ്ട്‌.

ഇതേക്കുറിച്ച്‌ ഇക്കഴിഞ്ഞ ജൂണില്‍ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയില്‍ നിയമം വേണമെന്ന്‌ നല്ലൊരു ശതമാനം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത സാംസ്‌കാരികയുവജനകാര്യസാമൂഹിക വികസന മന്ത്രി ഡോ. അബ്ദുറഹ്മാന്‍ അല്‍ഉവൈസും ഇക്കാര്യം നിര്‍ദേശിച്ചു.
അബുദാബിയില്‍ വസ്‌ത്രധാരണത്തില്‍ മാന്യത പുലര്‍ത്തണമെന്ന്‌ അധികൃതര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക