Image

അസംബ്ലീസ് ഓഫ് ഗോഡ് കോണ്‍ഫറന്‍സ് ജൂലൈ 26 തുടക്കമാകുന്നു.

പി.പി.ചെറിയാന്‍ Published on 24 July, 2012
അസംബ്ലീസ് ഓഫ് ഗോഡ് കോണ്‍ഫറന്‍സ് ജൂലൈ 26 തുടക്കമാകുന്നു.
ഡാലസ് : ജൂലൈ 26 മുതല്‍ 29 വരെ മെസ്‌കിറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 16-#ാമത് AGIFNAകോണ്‍ഫറന്‍സിനായി ഡാലസ് പട്ടണം ഒരുങ്ങിക്കഴിഞ്ഞു. നോര്‍ത്ത് അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നും കടന്നുവരുന്ന ദൈവദാസന്‍മാരേയും ദൈവജനങ്ങളെയും വരവേല്‍ക്കാന്‍ ഡാലസിലെ വിവിധ സഭയിലെ ദൈവജനങ്ങളും മെസ്‌കിറ്റ് കണ്‍വന്‍ഷന്‍ സെന്ററും തയ്യാറായിക്കഴിഞ്ഞു. നാഷണല്‍ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റിയും അത്യൂല്‍സാഹത്തോടുകൂടി ഈ ചതുര്‍ദിന കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു. അനേക യുവജനങ്ങള്‍ പങ്കെടുത്ത ZGA സമ്മര്‍ഫെസ്റ്റും സിസ്റ്റര്‍ ഷാരോണ്‍ മത്തായി നേതൃത്വം കൊടുക്കുന്ന ഗാനസന്ധ്യയും ഈ വര്‍ഷം സംഘാടകര്‍ പുതുതായി ക്രമീകരിച്ച ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും പ്രതീക്ഷിച്ചതിലുപരി വിജയകരമായത് സംഘാടകരുടെ പ്രതീക്ഷ പതിന്‍മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു.

ജൂലൈ 26 വ്യാഴം വൈകീട്ട് 7മണിക്ക് നാഷണല്‍ കണ്‍വീനര്‍ ഡോ. ജേക്കബ് ജോര്‍ജ് - 16-#ാമത് കോണ്‍ഫറന്‍സ് ഉല്‍ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യഥാര്‍ത്ഥ സുവിശേഷ സന്ദേശവും പെന്തെക്കോസ്തു സത്യങ്ങളും ജനങ്ങളില്‍ എത്തിക്കേണ്ടതിന് മാനുഷിക ആശയങ്ങള്‍ക്കോ ചിന്താഗതികള്‍ക്കോ വിധേയപ്പെടാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത ഗായകന്‍ കൂടിയായ റവ. ഡേവിഡ് സ്റ്റുവാര്‍ഡ് ജൂനിയറ്റും, 8000-ല്‍ പരം വ്യക്തികള്‍ ആരാധിക്കുന്ന സത്യസുവിശേഷം ആത്മാര്‍ത്ഥമായി പ്രസംഗിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്തുസഭയുടെ പാസ്റ്ററായ ഗാസ്റ്റര്‍ എന്‍. പീറ്റര്‍ എന്നിവര്‍ മുഖ്യപ്രാസംഗികരായി എത്തുന്നു.

കൊച്ചുകുട്ടികള്‍ക്കായി ന്യൂയോര്‍ക്കില്‍ നിന്നും k2k മിനിസ്ട്രീസ് കടന്നുവരുന്നു. കൂടാതെ യുവജനങ്ങള്‍ക്കും, സഹോദരിമാര്‍ക്കുമായി ആത്മീയ ചൈതന്യം ഉണര്‍ത്തുന്ന സെമിനാറുകള്‍ , വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍, ബൈബിള്‍ പഠന ക്ലാസ്സുകള്‍ എന്നിവ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. കോണ്‍ഫറന്‍സിന് കടന്നുവരുവാന്‍ കഴിയാത്തവര്‍ക്കായി ഇന്റര്‍നെറ്റിലൂടെ ലിവ് സ്ട്രീമിംഗ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 7 മുതല്‍ 10 വരെയും, ഞായര്‍ 8.30 മുതല്‍ 12 വരെയും(Central Time)
WWW.AGIFNA.NET എന്ന വെബ്‌സൈറ്റിലൂടെ കാണുവാന്‍ കഴിയുന്നതാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത. സൗജന്യമായി ഐഫോണിലും, ആന്‍ഡ്രോയിഡിലും AGIFNA 2012 എന്ന App. Down loadചെയ്യുവാനും ഈ App.ലൂടെ യോഗങ്ങളുടെ സമയക്രമീകരണങ്ങളും, പ്രാസംഗികരെപ്പറ്റിയുള്ള വിവരങ്ങളും ലഭിക്കുന്നതാണ്. സന്ദര്‍ശിക്കുക-WWW.AGIFNA.NET
അസംബ്ലീസ് ഓഫ് ഗോഡ് കോണ്‍ഫറന്‍സ് ജൂലൈ 26 തുടക്കമാകുന്നു.അസംബ്ലീസ് ഓഫ് ഗോഡ് കോണ്‍ഫറന്‍സ് ജൂലൈ 26 തുടക്കമാകുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക