Image

വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ന്യൂജേഴ്‌സിയില്‍ ആഘോഷിച്ചു

സജി കീക്കാടന്‍ Published on 23 July, 2012
വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ന്യൂജേഴ്‌സിയില്‍ ആഘോഷിച്ചു
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ തോമാശ്ലീഹായുടെ തിരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും ജൂലൈമാസം എട്ടാം തീയതി ഞായറാഴ്ച സമുചിതമായി നടത്തപ്പെട്ടു.

രാവിലെ ദേവാലയാങ്കണത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ ഡോ. തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയെ ഇടവകസമൂഹം ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് നടന്ന പ്രഭാത പ്രാര്‍ത്ഥനയിലും വി.കുര്‍ബ്ബാനയിലും അഭിവന്ദ്യ തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും വികാരി ജനറാള്‍ മോണ്‍. ഡോ.പീറ്റര്‍ കൊച്ചേരി, അസിസ്റ്റന്റ് വികാരി ഫാ.ജോക്കബ് ജോണ്‍ എന്നീ വൈദികര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു.

വി.കുര്‍ബ്ബാന മദ്ധ്യേ നടന്ന ചടങ്ങില്‍ ന്യൂജേഴ്‌സിയിലെ ഇടവക സമൂഹത്തെ ഇടവകയാക്കി
ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തി. ഇടവകയ്ക്ക് വേണ്ടി സെക്രട്ടറി മി.ജോണ്‍ പി. വര്‍ഗ്ഗീസ്, ട്രസ്റ്റി മി.തോമസ് കാരക്കാട്ട് എന്നിവര്‍ അഭിവന്ദ്യ തിരുമേനിയില്‍ നിന്ന് 'ഡിക്രി' ഏറ്റു വാങ്ങി. ഇടവകയ്ക്ക് കഴിഞ്ഞ കാലങ്ങളിലായ് നേതൃത്വം നല്‍കിയ മുന്‍ വികാരിമായിരുന്ന ജോണ്‍ മോളാംപറമ്പില്‍ റമ്പാന്‍, സാമുവേല്‍ തൈക്കൂട്ടത്തില്‍ റമ്പാന്‍, റവ.ഫാ.ജോയ് മാങ്കുളം, റവ.ഫാ. ജോണ്‍ കാരവിള എന്നിവരെ ഇടവക അനുസ്മരിച്ചു. പെരുന്നാളിനോടനുബന്ധിച്ച് വിവിധ ഭക്തസംഘടനകളുടെ വാര്‍ഷികം നടത്തപ്പെട്ടു. തദവസരത്തില്‍ സണ്‍ഡേ സ്‌ക്കൂള്‍, എം.സി.വൈ.എം, ഫാദേഴ്‌സ് ഫോറം, മദേഴ്‌സ് ഫോറം എന്നീ സംഘടനകള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്‌നേഹവിരുന്നോടെ പ്രോഗ്രാം സമാപിച്ചു.

വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ന്യൂജേഴ്‌സിയില്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക