Image

ആനി ജോര്‍ജ്ജ്‌ കോലത്തിനെ കോടതി കുറ്റവിമുക്തയാക്കി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 23 July, 2012
ആനി ജോര്‍ജ്ജ്‌ കോലത്തിനെ കോടതി കുറ്റവിമുക്തയാക്കി
ആല്‍ബനി (ന്യൂയോര്‍ക്ക്‌): വീട്ടുവേലക്കാരിയെക്കൊണ്ട്‌ അടിമപ്പണി ചെയ്യിച്ചു എന്ന കുറ്റം ചുമത്തി ആനി ജോര്‍ജ്ജ്‌ കോലത്തിനെതിരായി ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്‌ത കേസ്‌ ഡിസ്‌മിസ്‌ ചെയ്‌തു.

തിങ്കളാഴ്‌ച (ജൂലൈ 23)യായിരുന്നു ഫെഡറല്‍ ജഡ്‌ജി ഗാരി ഷാര്‍പെ നിര്‍ണ്ണായകമായ ഈ വിധി പ്രസ്‌താവിച്ചത്‌. 2005-2011 കാലയളവില്‍ വീട്ടുവേലക്കാരിയായ വി.എം. എന്ന പേരിലറിയപ്പെട്ടിരുന്ന വത്സമ്മ എന്ന സ്‌ത്രീയെ സ്വന്തം മാന്‍ഷനില്‍ താമസിപ്പിച്ച്‌ അടിമപ്പണി ചെയ്യിച്ചു എന്നായിരുന്നു ആനിയുടെ പേരിലുണ്ടായിരുന്ന കേസ്‌. വത്സമ്മയെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുകയും ചെയ്‌തിരുന്നു.

ആനിയുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കുന്നതില്‍ ഗവണ്മെന്റ്‌ പരാജയപ്പെട്ടതുകൊണ്ടാണ്‌ കേസ്‌ മുന്‍വിധിയില്ലാതെ തള്ളിയത്‌.

`എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു...' വിധി പ്രസ്‌താവന അറിഞ്ഞയുടനെ ആനിയുടെ പ്രതികരണമിതായിരുന്നു. `ഇപ്പോള്‍ സന്തോഷമായോ' എന്ന ലേഖകന്റെ ചോദ്യത്തിന്‌ ആനി ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞു `എല്ലാവര്‍ക്കും നന്ദി...'

see earlier report:
അടിമപ്പണി: സത്യം ആരും കണ്ടില്ല: കോലത്ത് മാന്‍ഷനില്‍ നിന്ന് മൊയ്തീന്‍ പുത്തന്‍ചിറ
ആനി ജോര്‍ജ്ജ്‌ കോലത്തിനെ കോടതി കുറ്റവിമുക്തയാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക