Image

സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ എന്‍.വൈ.എം.എസ്‌.സി തുടക്കം കുറിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 23 July, 2012
സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ എന്‍.വൈ.എം.എസ്‌.സി തുടക്കം കുറിച്ചു
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ (എന്‍.വൈ.എം.എസ്‌.സി) 25-മത്‌ വാര്‍ഷികാഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഈവര്‍ഷം ക്ലബിന്റെ എല്ലാ കായിക വിഭാഗങ്ങളും ക്രിക്കറ്റ്‌, ബാഡ്‌മിന്റണ്‍, ബാസ്‌ക്കറ്റ്‌ ബോള്‍, വോളിബോള്‍, സോക്കര്‍ ടൂര്‍ണമെന്റ്‌ നടത്തും.

എന്‍.വൈ.എം.എസ്‌.സിയുടെ ക്രിക്കറ്റ്‌ വിഭാഗമായ ന്യൂയോര്‍ക്ക്‌ പാക്കേര്‍സ്‌, തങ്ങളുടെ ആദ്യത്തെ പാക്കേര്‍സ്‌ കപ്പ്‌ ടൂര്‍ണമെന്റ്‌ ക്യൂന്‍സിലെ കണ്ണിംഗ്‌ഹാം പാര്‍ക്കില്‍ വെച്ച്‌ ജൂണ്‍ 9-ന്‌ രാവിലെ 8 മണി മുതല്‍ 5 മണി വരെ നടത്തി. ന്യൂയോര്‍ക്കിലെ പ്രമുഖ ക്രിക്കറ്റ്‌ ടീമുകളായ പാക്കേര്‍സും മില്ലേനിയം സ്‌പോര്‍ട്‌സും, ന്യൂയോര്‍ക്ക്‌ വാരിയേഴ്‌സും, കിംഗ്‌സും പങ്കെടുത്ത ആവേശം നിറഞ്ഞ മത്സരങ്ങളുടെ ഫൈനലില്‍ ന്യൂയോര്‍ക്ക്‌ വാരിയേഴ്‌സിനെ തോല്‍പിച്ച്‌ മില്ലേനിയം സ്‌പോര്‍ട്‌സ്‌ ക്ലബ്‌ 2012-ലെ പാക്കേര്‍സ്‌ ട്രോഫി സ്വന്തമാക്കി. കമ്യൂണിറ്റി ബോര്‍ഡ്‌ 38-ന്റെ ചെയര്‍പേഴ്‌സണ്‍ മി. ബ്രയന്‍ ബ്ലോക്ക്‌ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

ക്ലബിന്റെ 25-മത്‌ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജൂലൈ ഒന്നിന്‌ മിനിയോള ഷാമിനേട്‌ ഹൈസ്‌കൂളില്‍ വെച്ച്‌ നടത്തിയ കോമഡി ടാക്കീസ്‌ എന്ന കള്‍ച്ചറല്‍ പ്രോഗ്രാം വന്‍ വിജയമായി. ആയിരത്തില്‍ അധികം പേര്‍ പങ്കെടുത്ത പ്രോഗ്രാമിന്റെ ഉദ്‌ഘാടനം അക്കാമെക്‌സ്‌ ഇന്‍ഡസ്‌ട്രീസ്‌ ഉടമ അക്കാമ്മ ജോണ്‍ തിരിതെളിച്ചു. ക്ലബിന്റെ തുടക്കം മുതല്‍ സഹായ സഹകരണങ്ങള്‍ നല്‍കിയിട്ടുള്ള ഷ്‌മിറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ ഉടമ ഏബ്രഹാം മാത്യു ഉദ്‌ഘാടന ചടങ്ങുകളില്‍ സന്നിഹിതനായിരുന്നു. ക്ലബിന്റെ ആദ്യ ഒമ്പത്‌ വര്‍ഷങ്ങളില്‍ പ്രസിഡന്റായി സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ച ജോര്‍ജ്‌ മാത്യു ക്ലബിന്റെ പ്രവര്‍ത്തനശൈലിയെപ്പറ്റിയും മലയാളി സമൂഹത്തിന്‌ പ്രത്യേകിച്ച്‌ മലയാളി യുവാക്കള്‍ക്ക്‌ ഉണ്ടാകുന്ന പ്രയോജനങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു. ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും താങ്ങും തണലുമായി നില്‍ക്കുന്ന ബിസിനസ്‌ സ്ഥാപനങ്ങള്‍ക്കും സംരംഭകര്‍ക്കും സെക്രട്ടറി സാക്ക്‌ മത്തായി നന്ദി പറഞ്ഞു.

ജൂലൈ 14-ന്‌ എന്‍.വൈ.എം.എസ്‌.സിയുടെ ആദ്യത്തെ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂളില്‍ വെച്ച്‌ നടത്തി.

ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രശസ്‌തമായ 25-മത്‌ കൈരളി കപ്പ്‌ സോക്കര്‍ ടൂര്‍ണമെന്റ്‌ സെപ്‌റ്റംബര്‍ ഒന്നിനും രണ്ടിനും നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.nymsc.org സന്ദര്‍ശിക്കുക.
സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ എന്‍.വൈ.എം.എസ്‌.സി തുടക്കം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക