Image

ഫിലാഡല്‍ഫിയയിലെ വിവാഹ ഒരുക്ക സെമിനാറില്‍ 36 യുവതീ യുവാക്കള്‍ പങ്കെടുത്തു

ജോയിച്ചന്‍ പുതുക്കുളം Published on 23 July, 2012
ഫിലാഡല്‍ഫിയയിലെ വിവാഹ ഒരുക്ക സെമിനാറില്‍ 36 യുവതീ യുവാക്കള്‍ പങ്കെടുത്തു
ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളിയില്‍ വെച്ച്‌ ജൂലൈ 20,21,22 തീയതികളില്‍ നടത്തപ്പെട്ട വിവാഹ ഒരുക്ക സെമിനാറില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 36 യുവതീ യുവാക്കള്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളെക്കുറിച്ച്‌ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍, ഫാ. മാത്യു മുളങ്ങാശേരി, ഫാ. ജോണ്‍ മേലേപ്പുറം, ഡോ. ജയിംസ്‌ കുറിച്ചി, ഡോ. മനോജ്‌ (മാത്യു) ഏബ്രഹാം, മോഡി ജേക്കബ്‌, ജെയ്‌ക്‌ ചാക്കോ, ബ്രിജീറ്റ്‌ വിന്‍സെന്റ്‌ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ഇടവക സെക്രട്ടറി ടോം പാറ്റാനി, ലേഡീസ്‌ ഫോറം പ്രതിനിധികളായ ആനി മാത്യു, മോളി ജേക്കബ്‌, സൂസന്‍ ഡൊമിനിക്‌ എന്നിവര്‍ സെമിനാര്‍ കോര്‍ഡിനേറ്റ്‌ ചെയ്‌തു.
ഫിലാഡല്‍ഫിയയിലെ വിവാഹ ഒരുക്ക സെമിനാറില്‍ 36 യുവതീ യുവാക്കള്‍ പങ്കെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക