Image

ഹാസ്യ രാജാക്കന്മാര്‍ ജൂലൈ 27-ന്‌ സ്റ്റാറ്റന്‍ഐലന്റില്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 July, 2012
ഹാസ്യ രാജാക്കന്മാര്‍ ജൂലൈ 27-ന്‌ സ്റ്റാറ്റന്‍ഐലന്റില്‍
സ്റ്റാറ്റന്‍ഐലന്റ്‌: ഹാസ്യത്തിന്റേയും കോമഡി സ്‌കിറ്റുകളുടേയും മിമിക്രിയുടേയും തലതൊട്ടപ്പന്മാരായ കൊച്ചിന്‍ കലാഭവന്റെ താരങ്ങള്‍ സ്റ്റാറ്റന്‍ഐലന്റില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്‌ടിക്കുവാനായി എത്തുന്നു. ജൂലൈ 27-ന്‌ വൈകിട്ട്‌ 7 മണിക്ക്‌ സ്റ്റാറ്റന്‍ഐലന്റിലുള്ള ഐ.എസ്‌-72-ല്‍ (IS 72 , 33 Ferndak Ave, SI NY)വെച്ചാണ്‌ കോമഡി ടാക്കീസ്‌ എന്ന മുഴുനീള ഹാസ്യപരിപാടി അരങ്ങേറുന്നത്‌.

കോമഡിക്ക്‌ പുതിയ മാനം നല്‍കുകയും മലയാളികളുടെ നര്‍മ്മബോധത്തിന്‌ പുതിയ മേച്ചില്‍പ്പുറങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌ത കലാഭവന്റെ കെ.എസ്‌. പ്രസാദ്‌ ആണ്‌ പരിപാടി അണിയിച്ചൊരുക്കുന്നത്‌.

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹാസ്യപരിപാടിയിലേക്ക്‌ ആവേശകരമായ പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന്‌ സംഘാടകര്‍ അറിയിച്ചു.

വൈവിധ്യമുള്ള സ്‌കിറ്റുകളും, മിമിക്രികളും, ഗാനമേളയുമായി ഏകദേശം 18-ഓളം കലാകാരന്മാരണ്‌ പ്രേഷകരുടെ മുന്നിലെത്തുന്നത്‌. നീണ്ട പത്തുവര്‍ഷങ്ങള്‍ക്കുശേഷമാണ്‌ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ ഒരു ഫണ്ട്‌ റൈസിംഗ്‌ പരിപാടിയുമായി മലയാളികളെ സമീപിക്കുന്നതെന്ന്‌ പ്രസിഡന്റ്‌ ജോസ്‌ ഏബ്രഹാം അറിയിച്ചു. മിതമായ ടിക്കറ്റ്‌ നിരക്കും പരിപാടിയുടെ ആകര്‍ഷണവും പ്രത്യേകതകളാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ ഏബ്രഹാം (718 619 7759), റോഷിന്‍ മാമ്മന്‍ (646 262 7945), അലക്‌സ്‌ വലിയവീടന്‍ (718 619 7674), ഫ്രെഡ്‌ കൊച്ചിന്‍ (908 414 0114), ജോസ്‌ വര്‍ഗീസ്‌ (917 817 4115). സെക്രട്ടറി റോഷിന്‍ മാമ്മന്‍ അറിയിച്ചതാണിത്‌.
ഹാസ്യ രാജാക്കന്മാര്‍ ജൂലൈ 27-ന്‌ സ്റ്റാറ്റന്‍ഐലന്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക