Image

പ്രഭാഷണവും സംവാദവും ന്യൂയോര്‍ക്കില്‍

Published on 23 July, 2012
പ്രഭാഷണവും സംവാദവും ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: `പ്രപഞ്ചസൃഷ്‌ടി മനുഷ്യനുവേണ്ടിയോ?' എന്ന വിഷയത്തെ ആസ്‌പദമാക്കി സുപ്രസിദ്ധ പ്രഭാഷകനും ചിന്തകനുമായ റവ. ഫാ.ഡോ. കെ.എം. ജോര്‍ജ്‌ പ്രസംഗിക്കുന്നു. ജൂലൈ 29-ന്‌ ഞായറാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി (175 ചെറി ലെയ്‌ന്‍, ന്യൂഹൈഡ്‌ പാര്‍ക്ക്‌, ന്യൂയോര്‍ക്ക്‌) വെച്ചാണ്‌ പ്രഭാഷണവും സംവാദവും നടക്കുക. ഡോ. സുകുമാര്‍ അഴീക്കോട്‌ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഭാഷണ പരമ്പര കേരളത്തിലെ ചിന്തകരെ സ്വാധീനിക്കുന്ന ബൗദ്ധിക കളരിയായി മാറിക്കഴിഞ്ഞു. ദിവസങ്ങളോളം നീളുന്ന പ്രഭാഷണങ്ങള്‍ക്കും സംവാദനങ്ങള്‍ക്കും കേരളത്തില്‍ റവ.ഡോ. കെ.എം. ജോര്‍ജാണ്‌ നേതൃത്വം നല്‌കുന്നത്‌.

പ്രപഞ്ചസൃഷ്‌ടിക്ക്‌ നിദാനമായ `ദൈവകണം' വിശ്വാസത്തിന്റെ പുനര്‍വായനയെ എങ്ങനെ സ്വാധീനിക്കുന്നു? പ്രപഞ്ചസൃഷ്‌ടിയുടെ പ്രതീകങ്ങള്‍ എന്താണ്‌? മനുഷ്യന്റെ ആത്യന്തിക നിയോഗം എന്താണ്‌? ബ്രഹ്‌മാണ്‌ഡത്തിലെ ഊര്‍ജവും ദ്രവ്യവും ഈശ്വരചൈതന്യത്തിന്റെ കിരണങ്ങളാണോ? തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ മുഖാമുഖം കാണുന്ന ഈ പ്രഭാഷണത്തിനും സംവാദത്തിനുമായി ഏവരേയും സ്വാഗതം ചെയ്യുന്നു. പഠിതാക്കളുടെ ധൈഷണിക ലോകത്തേയും ചിന്താധാരയേയും അഗാധമായി സ്വാധീനിക്കാന്‍ കഴിയുന്ന താത്വിക അന്വേഷണങ്ങളാണ്‌ ഈ പ്രഭാഷത്തിലൂടെ ഉരുത്തിരിയാന്‍ പോകുന്നത്‌.

ഡോ. പി.എസ്‌. സാമുവേല്‍ ട്രസ്റ്റ്‌ സംഘടിപ്പിക്കുന്ന പ്രഭാഷണങ്ങള്‍ക്ക്‌ യേല്‍ യൂണിവേഴ്‌സിറ്റി ഫെലോ റവ.ഡോ. വര്‍ഗീസ്‌ എം. ദാനിയേല്‍ മോഡറേറ്ററായിരിക്കും. റവ.ഡോ. പി.എസ്‌. സാമുവേല്‍ കോര്‍എപ്പിസ്‌കോപ്പ അധ്യക്ഷതവഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. ജോണ്‍ തോമസ്‌ (516 328 2977), കോരസണ്‍ വര്‍ഗീസ്‌ (516 398 5989).
പ്രഭാഷണവും സംവാദവും ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക