Image

ഗള്‍ഫിലെ സെക്‌സ് റാക്കറ്റ്: ഇന്റര്‍പോള്‍ സഹായം തേടണം:ശോഭാ സുരേന്ദ്രന്‍

Published on 23 July, 2012
ഗള്‍ഫിലെ സെക്‌സ് റാക്കറ്റ്: ഇന്റര്‍പോള്‍ സഹായം തേടണം:ശോഭാ സുരേന്ദ്രന്‍
തൃശൂര്‍: വിസിറ്റിങ് വിസയില്‍ കേരളത്തില്‍ നിന്ന് പെണ്‍കുട്ടികളെ ഗള്‍ഫില്‍ കൊണ്ടുപോയ സെക്‌സ് റാക്കറ്റിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇന്റര്‍പോളിന്റെ സഹായം തേടണമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യകണ്ണി തൃശൂര്‍ കരുമത്ര സ്വദേശിനി ലിസി സോജന്‍ നാട്ടില്‍ വാങ്ങിക്കൂട്ടിയ സ്വത്തുക്കള്‍ കണ്ടുകെട്ടണം. വ്യാജ പാസ്‌പോര്‍ട്ടില്‍ പെണ്‍കുട്ടിയെ കടത്താന്‍ കൂട്ടുനിന്ന നെടുമ്പാശേരി വിമാനത്താവളം അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ജനാധിപത്യ രീതിയില്‍ ജനങ്ങളെ സംഘടിപ്പിച്ച് ലിസി സോജനെ വീട്ടിലേക്ക് കയറ്റാത്തവിധം സമരമുറകള്‍ സ്വീകരിക്കും. വടക്കാഞ്ചേരിയില്‍ പിതൃതര്‍പ്പണം കഴിഞ്ഞ് മടങ്ങുകയായിരുന്ന വീട്ടമ്മയെ ബസില്‍ പീഡിപ്പിച്ച സി.ഐ സുബ്രഹ്മണ്യനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടു.

ഗള്‍ഫിലെ സെക്‌സ് റാക്കറ്റ്: ഇന്റര്‍പോള്‍ സഹായം തേടണം:ശോഭാ സുരേന്ദ്രന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക