Image

സതീഷ്‌ ബാബു പയ്യന്നൂരിന്‌ സ്വീകരണം

Published on 23 July, 2012
സതീഷ്‌ ബാബു പയ്യന്നൂരിന്‌ സ്വീകരണം
വിചാരവേദിയും കേരള കള്‍ച്ചറല്‍ അസ്സോസിയേഷനും സംയുക്‌തമായി സതീഷ്‌ ബാബു പയ്യന്നൂരിന്‌ കേരള കള്‍ച്ചറല്‍ സെന്ററില്‍ വച്ച്‌ ജൂലൈ 29, 2012 5.30-ന്‌ ഒരു സ്വീകരണം ഒരുക്കുന്നു.

ചെറുകഥാകൃത്ത്‌, നോവലിസ്‌റ്റ്‌, ലേഖകന്‍, തിരക്കഥാകൃത്ത്‌, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ ബഹുമുഖപ്രതിഭയാണ്‌ സതീഷ്‌ ബാബു പയ്യന്നൂര്‍.

പേരമരം എന്ന ചെറുകഥാസമാഹാരത്തിന്‌ റ്റി. കെ. ഡി. മെമ്മോറിയല്‍ അവാര്‍ഡ്‌, ഉള്‍ക്കനങ്ങള്‍ എന്ന പുതിയ നോവലിന്‌ അറ്റ്‌ലസ്‌ കൈരളി നോവല്‍ അവാര്‍ഡ്‌, കര്‍ണ്ണാടകയിലെ ജീവിതവും സാഹിത്യവും എന്ന വിഷയത്തെ കുറിച്ചുള്ള ഗവേഷണത്തിന്‌ കേരള സാഹിത്യ അക്കാഡമി സ്‌കോളര്‍ഷിപ്പ്‌ മുതലായ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌.

നമ്മളെ പുത്തന്‍ അറിവിന്റെ ലോകത്തേക്ക്‌ നയിച്ചുകൊണ്ട്‌ `മാറുന്ന പൊതുസമൂഹവും സാഹിത്യവും' എന്ന വിഷയത്തെ കുറിച്ച്‌ അദ്ദേഹം സംസാരിക്കുന്നതാണ്‌.

ശ്രീ പയ്യന്നൂരിനോടൊപ്പം
കുറച്ചു സമയം ചിലവഴിക്കാന്‍ ഏവരും എത്തിച്ചേരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
സതീഷ്‌ ബാബു പയ്യന്നൂരിന്‌ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക