Image

ശെമ്മാശന്‍ ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേലിന്റെ പട്ടംകൊട ശുശ്രൂഷ ജൂലായ് 28ന്

പി.പി.ചെറിയാന്‍ Published on 22 July, 2012
ശെമ്മാശന്‍ ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേലിന്റെ പട്ടംകൊട ശുശ്രൂഷ ജൂലായ് 28ന്
ഫാര്‍മേഴ്‌സ് ബ്രാഞ്ച്(ഡാളസ്): നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തില്‍ നിന്നും ഡീക്കന്‍ ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍ മാര്‍ത്തോമ്മാ സഭയുടെ പൂര്‍ണ്ണ സമയ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നു.

ജൂലായ് 28 ശനിയാഴ്ച രാവിലെ 8.30ന് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ചു ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌ക്കോപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മാര്‍ത്തോമാ സഭയുടെ കശ്ശീശ്ശാ പദവിയിലേയ്ക്കുയര്‍ത്തപ്പെടുന്ന പട്ടം കൊടശുശ്രൂഷ നിര്‍വ്വഹിക്കപ്പെടും.

അമേരിക്കന്‍ പൗരത്വം ഉള്ള ഡീക്കന്‍ ക്രിസ്റ്റഫര്‍, ഫാര്‍മേഴ്‌സ് ബ്രാഞ്ചു മാര്‍ത്തോമാ ഇടവകാകാംഗവും, പരേതനായ ഫിലിപ്പ് ദാനിയേലിന്റേയും, ശ്രീമതി റെയ്ച്ചല്‍ ഡാനിയേലിന്റേയും ഇളയ മകനാണ്.

ഡാളസ്സിലുള്ള യു.ടി. ആര്‍ലിംഗ്ടണില്‍ നിന്നും 2007 ല്‍ സയന്‍സില്‍ ബിരുദം നേടി. തുടര്‍ന്ന് വൈദിക സെലക്ഷന്‍ കമ്മിറ്റി ക്രിസ്റ്റഫറിനെ വൈദീക വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുത്തു. കോട്ടയത്തുള്ള തിയോളജിക്കല്‍ സെമിനാരിയില്‍ 4 വര്‍ഷത്തെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ദൈവശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി.

2012 ജൂണ്‍ 26ന് തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ മാര്‍ത്തോമാ മെത്രാപ്പോലീത്ത റൈറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ശുശ്രൂഷയില്‍ മാര്‍ത്തോമാ സഭയുടെ ശെമ്മാശനായി ഉയര്‍ത്തപ്പെട്ടു.

ജൂലായ് 28ന് നടക്കുന്ന പട്ടം കൊട ശുശ്രൂഷയിലേക്കും. ആഗസ്റ്റ് 5 ഞായറാഴ്ച സ്വന്തം ഇടവകയായ ഫാര്‍മേഴ്‌സ് ബ്രാഞ്ച് ദേവാലയത്തില്‍ നടക്കുന്ന ആദ്യകുര്‍ബ്ബാനയിലേക്കും എല്ലാവരുടേയും പ്രാര്‍ത്ഥനാ പൂര്‍ണ്ണമായ സാന്നിധ്യം ക്ഷണിക്കുന്നതായി ഇടവക വികാരിയും കുടുംബാംഗങ്ങളും അറിയിച്ചു.
ശെമ്മാശന്‍ ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേലിന്റെ പട്ടംകൊട ശുശ്രൂഷ ജൂലായ് 28ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക