Image

അവിഹിതബന്ധം: യുവതിയെ നഗ്നയാക്കി മര്‍ദിച്ചു

Published on 22 July, 2012
അവിഹിതബന്ധം: യുവതിയെ നഗ്നയാക്കി മര്‍ദിച്ചു
ഉദയ്പൂര്‍: അവിഹിതബന്ധം ആരോപിച്ച് യുവതിയെ നാട്ടുകാര്‍ നഗ്നയാക്കി മര്‍ദിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ഗ്രാമവാസികളില്‍ ചിലര്‍ യുവതിയുടെ വീട്ടില്‍ കടന്നുകയറി അവരെ വലിച്ചിഴച്ച് പൊതുവഴിയില്‍ കൊണ്ടുവരുകയായിരുന്നു. അയല്‍വാസിയുമായി അവിഹിതബന്ധം പുലര്‍ത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി ഗ്രാമവാസികള്‍ ആരോപിച്ചു. ഇരുവരുടെയും വീട്ടുകാര്‍ അനുനയത്തില്‍ ഗ്രാമത്തിലേയ്ക്കു ഇവരെ വിളിച്ചുവരുത്തിയ ശേഷം ഗ്രാമ ഭരണസമിതിയ്ക്കു മുന്നില്‍ വിചാരണ ചെയ്തു. ഇതേത്തുടര്‍ന്നാണ് ഇവര്‍ക്കു നേരെ അതിക്രമം നടന്നത്. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ മൌനാനുവാദത്തോടെയായിരുന്നു അക്രമം. വീട്ടില്‍ നിന്നു വലിച്ചിഴച്ചു പൊതുസ്ഥലത്തെത്തിച്ച യുവതിയെ നഗ്നയാക്കിയ ശേഷം വഴിയിലൂടെ നടത്തി. ഇതിനൊപ്പം മര്‍ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിനൊടുവില്‍ വഴിയില്‍ ഒരു മരത്തില്‍ ഇവരെ ബന്ധിച്ചു. ഇതിനു ശേഷം ഇവരുടെ തല മുണ്ഡനം ചെയ്തു. സംഭമറിഞ്ഞെത്തിയ പോലീസ് ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പോലീസുകാര്‍ക്കു നേരെ കല്ലെറിഞ്ഞു. ഏറെ നേരം പണിപ്പെട്ടാണ് യുവതിയെ രക്ഷപെടുത്തിയതെന്നും ഇവര്‍ ഇപ്പോള്‍ സുരക്ഷിതയാണെന്നും പോലീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക