Image

നേപ്പാളില്‍ വീണ്ടും ബസപകടം; 15 മരണം

Published on 22 July, 2012
നേപ്പാളില്‍ വീണ്ടും ബസപകടം; 15 മരണം
കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളിലെ അര്‍ഖാകാന്‍ജി ജില്ലയില്‍ ബസപകടത്തില്‍ 15 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രൂപന്‍ദേഹി ജില്ലയിലെ ബട്വാലില്‍ നിന്നു സാന്ധിഖാര്‍കയിലേയ്ക്കു വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് മലയിടുക്കിലേയ്ക്കു മറിയുകയായിരുന്നു. ജില്ലാ ഭരണകേന്ദ്രത്തില്‍ നിന്നു ഏഴു കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായും പോലീസ് സൂചിപ്പിച്ചു. ബസിന്റെ ഡ്രൈവറും സഹായിയും ഉള്‍പ്പെടെ 14 പേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച തെക്കന്‍ നേപ്പാളിലുണ്ടായ ബസപകടത്തില്‍ 34 ഇന്ത്യക്കാര്‍ അടക്കം 39 തീര്‍ഥാടകര്‍ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക