Image

ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനു ബെക്കാം സാക്ഷ്യംവഹിക്കും

Published on 22 July, 2012
ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനു ബെക്കാം സാക്ഷ്യംവഹിക്കും
ലണ്ടന്‍: ഇംഗ്ളീഷ് ഫുട്ബോള്‍ കണ്ട മികച്ച കളിക്കാരിലൊരാളായ ഡേവിഡ് ബെക്കാം ലണ്ടന്‍ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനു സാക്ഷ്യംവഹിക്കും. സ്വന്തം നാട്ടില്‍ ലോക കായിക മാമാങ്കം അരങ്ങേറുമ്പോള്‍ അതില്‍ നേരിട്ടു പങ്കുവഹിക്കാന്‍ കഴിയാത്തതില്‍ കഴിഞ്ഞദിവസങ്ങളിലൊക്കെ ബെക്കാം നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒളിമ്പിക്സില്‍ തല കാണിച്ച് പിന്‍വലിയാന്‍ ബെക്കാം തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒളിമ്പിക്സിനുള്ള ഇംഗ്ളീഷ് ഫുട്ബോള്‍ ടീമിലേക്ക് അവസരം കിട്ടാതെ പോയശേഷം ബെക്കാം ഭാഗികമായെങ്കിലും കായിക മാമാങ്കത്തില്‍ വിട്ടുനില്‍ക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഏതായാലും ഉദ്ഘാടന ചടങ്ങിനെത്തുന്ന ബെക്കാമിനു വന്‍ സ്വീകരണം നല്‍കുമെന്നാണ് സംഘാടകര്‍ നല്‍കുന്ന സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക