Image

കോപ്റ്റര്‍ അപകടത്തില്‍ നാലു ടര്‍ക്കീഷ് സൈനികര്‍ മരിച്ചു

Published on 22 July, 2012
കോപ്റ്റര്‍ അപകടത്തില്‍ നാലു ടര്‍ക്കീഷ് സൈനികര്‍ മരിച്ചു
അങ്കാറ: തെക്കുകിഴക്കന്‍ കുര്‍ദ് മേഖലയില്‍ ടര്‍ക്കി അര്‍ധസൈനിക വിഭാഗത്തിന്റെ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് നാലു സൈനികര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ടര്‍ക്കി അര്‍ധസൈനിക വിഭാഗത്തിന്റെ എസ്-70 സികോര്‍സ്കി ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹിക്കാരി പ്രവിശ്യയിലെ ഔട്ട്പോസ്റിനു സമീപം നിലത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. ഇറാക്ക് അതിര്‍ത്തിയ്ക്കു സമീപം ഞായറാഴ്ചയാണ് സംഭവം. നാലു ജീവനക്കാരും 11 സൈനികരുമാണ് കോപ്റ്ററിലുണ്ടായിരുന്നത്. ലാന്‍ഡിംഗിനിടെ നിയന്ത്രണംവിട്ട കോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതിനിടെ സൈനിക ഹെലിക്കോപ്റ്റര്‍ തങ്ങള്‍ വെടിവച്ചിട്ടതാണെന്ന അവകാശവാദവുമായി കുര്‍ദീഷ് വിമതര്‍ രംഗത്തെത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക