Image

കുലശേഖരയ്ക്കു പരിക്ക്

Published on 22 July, 2012
കുലശേഖരയ്ക്കു പരിക്ക്
കൊളംബോ: ശ്രീലങ്കന്‍ പേസ് ബൌളര്‍ നുവാന്‍ കുലശേഖരയ്ക്കു പരിക്ക്. ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കുലശേഖരയുടെ നാഭിയ്ക്കു പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് ഇനി അവശേഷിക്കുന്ന നാലു മത്സരങ്ങളിലും കുലശേഖര കളിക്കില്ലെന്ന് ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധന അറിയിച്ചു. അതേസമയം, താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക