Image

നാറ്റോ ബന്ധം: അഫ്ഗാനില്‍ അഞ്ച് പേരെ താലിബാന്‍ വധിച്ചു

Published on 22 July, 2012
നാറ്റോ ബന്ധം: അഫ്ഗാനില്‍ അഞ്ച് പേരെ താലിബാന്‍ വധിച്ചു
കാബൂള്‍: നാറ്റോ സൈന്യവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അഫ്ഗാനിസ്ഥാനിലെ കാബൂളിനു സമീപം അഞ്ച് പേരെ താലിബാന്‍ തീവ്രവാദികള്‍ വധിച്ചു. തലസ്ഥാനമായ കാബൂളിനു സമീപം താലിബാന്‍ തീവ്രവാദികള്‍ ശക്തി പ്രാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് സംഭവം. തെക്കന്‍ കാബൂളില്‍ നിന്നു 40 കിലോമീറ്റര്‍ അകലെ ജല്‍റേസ് ജില്ലയിലാണ് സംഭവം നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് അവിഹിതബന്ധം ആരോപിച്ച് കാബൂളിനു സമീപം യുവതിയെ താലിബാന്‍ തീവ്രവാദികള്‍ പരസ്യമായി വധിച്ചിരുന്നു. ഈ സംഭവത്തിനു തൊട്ടുപിന്നാലെ താലിബാനു അനഭിമതരായ രണ്ടു അഫ്ഗാന്‍ സിവിലിയന്‍മാരെ തീവ്രവാദികള്‍ പരസ്യമായി തോക്കിനിരയാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക