Image

`കീന്‍' കരിയര്‍ ഗൈഡന്‍സ്‌ & നെറ്റ്‌വര്‍ക്കിംഗ്‌ സെമിനാറിന്‌ വമ്പിച്ച പ്രതികരണം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 22 July, 2012
`കീന്‍' കരിയര്‍ ഗൈഡന്‍സ്‌ & നെറ്റ്‌വര്‍ക്കിംഗ്‌ സെമിനാറിന്‌ വമ്പിച്ച പ്രതികരണം
ന്യൂയോര്‍ക്ക്‌: കേരള എഞ്ചിനീയറിംഗ്‌ ഗ്രാജ്വേറ്റ്‌സ്‌ അസ്സോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌-ഈസ്റ്റ്‌ അമേരിക്ക (KEAN) യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ്‌ & നെറ്റ്‌വര്‍ക്കിംഗ്‌ സെമിനാറിന്‌ വമ്പിച്ച പ്രതികരണം ലഭിച്ചതായി സംഘാടകര്‍ അവകാശപ്പെട്ടു.

എഞ്ചിനീയറിംഗ്‌ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, ബിരുദമെടുത്തവര്‍ക്കും തൊഴില്‍പരമായ ഉപദേശങ്ങള്‍ നല്‍കുന്നതിനായിരുന്നു പ്രസ്‌തുത സെമിനാര്‍. ന്യൂയോര്‍ക്ക്‌ വൈറ്റ്‌പ്ലെയ്‌ന്‍സിലെ റോയല്‍ ഇന്ത്യാ പാലസ്‌ റസ്റ്റോറന്റില്‍ വെച്ച നടത്തിയ സെമിനാറില്‍, അമേരിക്കയിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികളും, എഞ്ചിനീയറിംഗ്‌ ബിരുദധാരികളും പങ്കെടുത്തു.

പ്രഗത്ഭരായ എഞ്ചിനീയര്‍മാര്‍ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കി. രാവിലെ 9 മണിക്ക്‌ ആരംഭിച്ച സെമിനാറിന്റെ ഔപചാരികമായ ഉദ്‌ഘാടനം കീന്‍ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌ നിര്‍വ്വഹിച്ചു. സ്റ്റുഡന്റ്‌ ഔട്ട്‌റീച്ച്‌ കോ-ഓര്‍ഡിനേറ്ററും നെറ്റ്‌വര്‍ക്കിംഗ്‌ പ്രോഗ്രാമിന്റെ സംഘാടകനുമായ ഷാജി കുരിയാക്കോസ്‌ സെമിനാറിനെപ്പറ്റി വിശദീകരിക്കുകയും എല്ലാവര്‍ക്കും സ്വാഗതമാശംസിക്കുകയും ചെയ്‌തു.

കീന്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ ഡാനിയേല്‍ മോഹന്‍, വൈസ്‌ പ്രസിഡന്റ്‌ ചെറിയാന്‍ പൂപ്പള്ളി, സ്‌കോളര്‍ഷിപ്പ്‌ കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ബെന്നി കുരിയന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എഞ്ചിനീയറിംഗിന്റെ വിവിധ ശാഖകളില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ള സാജന്‍ ഇട്ടി, പ്രീതാ നമ്പ്യാര്‍, ലിസി ഫിലിപ്പ്‌, മനോജ്‌ അലക്‌സ്‌, ബ്രയന്‍ തുമ്പയില്‍, ആനി തോമസ്‌, ജെറി ജോസ്‌, ഡാനിയേല്‍ മോഹന്‍, ഫിലിപ്പോസ്‌ ഫിലിപ്പ്‌ തുടങ്ങിയവര്‍ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബയോ-മെഡിക്കല്‍ എന്നീ ഗ്രൂപ്പുകള്‍ക്കും, കോശി പ്രകാശ്‌, ബെന്നി കുരിയന്‍, ചെറിയാന്‍ പൂപ്പള്ളില്‍, സൂര്യന്‍ സ്റ്റാലിന്‍, റോബിന്‍ തോമസ്‌, ബെന്നി ജോസഫ്‌, വര്‍ഗീസ്‌ തോമസ്‌ എന്നിവര്‍ കം
പ്യൂ ട്ടര്‍ സയന്‍സ്‌/എഞ്ചിനീയറിംഗ്‌ ഗ്രൂപ്പുകള്‍ക്കും നേതൃത്വം നല്‍കി.സെക്രട്ടറി കോശി പ്രകാശ്‌, സ്റ്റുഡന്റ്‌ റപ്രസന്റേറ്റീവ്‌ ജെന്‍സി മാത്യു എന്നിവരുടെ നന്ദിപ്രകടനത്തോടെ സെമിനാര്‍ സമാപിച്ചു.

501-സി(3) പദവിയുള്ള കീന്‍ കേരളത്തിലും അമേരിക്കയിലുമുള്ള അനേകം എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികളുടെ പഠനത്തിന്‌ ആവശ്യമായ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നു. കേരളത്തിലെ 32 എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പഠനസഹായവും കീന്‍ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. പഠനസഹായം കൂടാതെ തൊഴില്‍ കണ്ടെത്തല്‍, ഉപദേശങ്ങള്‍, നെറ്റ്‌വര്‍ക്കിംഗ്‌, തൊഴില്‍ കണ്ടെത്താനുള്ള മാര്‍ഗനിര്‍ദ്ദേശം, പ്രൊഫഷണല്‍ സെമിനാര്‍, സാംസ്‌ക്കാരിക വികസനം തുടങ്ങിയവയിലും കീന്‍ ശ്രദ്ധ ചെലുത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലിസി ഫിലിപ്പ്‌ (പി.ആര്‍.ഒ) 845 642 6206. www.keanusa.org.
`കീന്‍' കരിയര്‍ ഗൈഡന്‍സ്‌ & നെറ്റ്‌വര്‍ക്കിംഗ്‌ സെമിനാറിന്‌ വമ്പിച്ച പ്രതികരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക