Image

നിലമ്പൂര്‍ സ്വദേശി മക്കയില്‍ നിര്യാതനായി

Published on 22 July, 2012
നിലമ്പൂര്‍ സ്വദേശി മക്കയില്‍ നിര്യാതനായി
മക്ക: 15 വര്‍ഷമായി ജിദ്ദയിലെ റയ്ദാന്‍ റസ്‌റ്റോറന്റില്‍ ജോലി ചെയ്തിരുന്ന നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശി കലയത്ത് മുഹമ്മദ് കബീര്‍ (43) ഹൃദയാഘാതം മൂലം മരണപ്പെട്ടു. അവധി കഴിഞ്ഞ് ബുധനാഴ്ചയാണ് തിരിച്ചെത്തിയത്. 18 വര്‍ഷത്തോളമായി സൗദിയിലായിരുന്നു. അത്താഴം കഴിച്ച ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്് ഡോക്ടറെ കണ്ടയുടന്‍ മരിക്കുകയായിരുന്നു.പരേതരായ മായീന്റെയും മൈമൂനയുടെയും മകനാണ്. ഭാര്യ: ലൈലാബാനു,മക്കള്‍:ശബാന,ജിഫ്രിയാ,ജിഫിന്‍.സഹോദരങ്ങള്‍:അയമു, ഹംസ (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം), ഉസ്്്്മാന്‍, ബഷീര്‍ (മൂവരും ജിദ്ദ) ശീഷ കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ മറവു ചെയ്യും.

നിലമ്പൂര്‍ സ്വദേശി മക്കയില്‍ നിര്യാതനായി
മുഹമ്മദ് കബീര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക