Image

ലോകത്തെ കള്ളപ്പണം 1,159 ലക്ഷം കോടി

Published on 22 July, 2012
ലോകത്തെ കള്ളപ്പണം 1,159 ലക്ഷം കോടി
ലണ്ടന്‍: ലോകമെമ്പാടുമുള്ള അതിസമ്പന്നര്‍ നികുതിയടയ്ക്കാതെ സൂക്ഷിച്ചിട്ടുള്ള രഹസ്യ സമ്പാദ്യം ഏറ്റവും കുറഞ്ഞത് 21 ലക്ഷം കോടി ഡോളര്‍ (1,159 ലക്ഷം കോടി രൂപ) വരുമെന്ന് കണക്ക്. അമേരിക്കയുടെയും ജപ്പാന്റെയും മൊത്തം സമ്പദ് വ്യവസ്ഥയുടെ ആകെത്തുകയുടെ അത്രയും വരുമിത്.

ടാക്‌സ് ജസ്റ്റിസ് നെറ്റ്‌വര്‍ക്ക് എന്ന സംരംഭത്തിന് വേണ്ടി പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക് കിന്‍സിയിലെ മുന്‍ ചീഫ് ഇക്കണോമിസ്റ്റ് ജെയിംസ് ഹെന്റിയാണ് 'ദ െ്രെപസ് ഓഫ് ഓഫ്‌ഷോര്‍ റീവിസിറ്റഡ്' എന്ന് പേരിട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളില്‍നിന്നും ലോക ബാങ്ക്, അന്താരാഷ്ട്ര നാണയനിധി, ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വെച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2010 വരെയുള്ള വിവരങ്ങളേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.

നികുതിയടയ്ക്കാതെ ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും നിക്ഷേപിച്ചിട്ടുള്ള പണം മാത്രമേ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. വസ്തുവകകളുടെ മൂല്യം ഇതില്‍ വരുന്നില്ല. 21 ലക്ഷം കോടി ഡോളറെന്നത് ഏറ്റവും ചുരുങ്ങിയ തുകയാണെന്നും യഥാര്‍ഥ കണക്കുകള്‍ കിട്ടിയാല്‍ അത് 32 ലക്ഷം കോടി ഡോളര്‍ വരെ ആയി ഉയരാന്‍ സാധ്യതയുണ്ടെന്നും ഹെന്റി പറയുന്നു. കള്ളപ്പണ നിക്ഷേപത്തിനെതിരെ പ്രചാരണം നടത്തുന്ന സ്ഥാപനമാണ് ടാക്‌സ് ജസ്റ്റിസ് നെറ്റ്‌വര്‍ക്ക്.

ലോകത്തെ കള്ളപ്പണം 1,159 ലക്ഷം കോടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക