Image

സിറിയന്‍ വിമതര്‍ക്കു യുഎസ് സഹായം വര്‍ധിപ്പിക്കും

Published on 22 July, 2012
സിറിയന്‍ വിമതര്‍ക്കു യുഎസ് സഹായം വര്‍ധിപ്പിക്കും
വാഷിംഗ്ടണ്‍ : സിറിയന്‍ പ്രശ്‌നത്തിനു നയതന്ത്ര പരിഹാരം കാണാനുള്ള ശ്രമം തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാനും വിമതര്‍ക്ക് കൂടുതല്‍ സഹായം നല്‍കാനും ഒബാമ ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്താവിനിമയത്തിനുള്ള അത്യാധുനിക ഉപകരണങ്ങള്‍ വിമതര്‍ക്കു ലഭ്യമാക്കാനും ഇവ ഉപയോഗിക്കുന്നതിനു പരിശീലനം നല്‍കാനുമാണു പരിപാടി. വിമതര്‍ക്ക് നേരിട്ട് ആയുധം നല്‍കാന്‍ യുഎസിനു പദ്ധതിയില്ല. മറ്റു ചില രാജ്യങ്ങള്‍ ആയുധം വാങ്ങാന്‍ വിമതര്‍ക്ക് സഹായം നല്‍കുന്നുണ്ട്.

സമാന ചിന്താഗതിയുള്ള രാജ്യങ്ങളുടെ മുന്നണി രൂപീകരിച്ച് സ്ഥാനമൊഴിയാന്‍ അസാദിനു മേല്‍ സമ്മര്‍ദം ശക്തമാക്കാനും യുഎസ് തീരുമാനിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ഇസ്രയേലും ടര്‍ക്കിയുമായി യുഎസ് സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. വൈകാതെ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ ഇസ്രയേല്‍ സന്ദര്‍ശിച്ച് കൂടുതല്‍ ചര്‍ച്ച നടത്തും. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക