Image

സി.പി.എം. സെക്രട്ടേറിയറ്റ് 23 ന്;സംസ്ഥാനസമിതി 24 മുതല്‍

Published on 22 July, 2012
സി.പി.എം. സെക്രട്ടേറിയറ്റ് 23 ന്;സംസ്ഥാനസമിതി 24 മുതല്‍
തിരുവനന്തപുരം: കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രകമ്മിറ്റി പി.ബി. യോഗങ്ങളുടെ തുടര്‍ച്ചയായി ജൂലായ് 23 ന് സി.പി.എം. സെക്രട്ടേറിയറ്റ് യോഗം ചേരും. 24, 25 തീയതികളില്‍ സംസ്ഥാന സമിതിയും നിശ്ചയിച്ചിട്ടുണ്ട്.കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയം ഈ യോഗങ്ങളില്‍ കേന്ദ്രനേതൃത്വം റിപ്പോര്‍ട്ട് ചെയ്യും.

വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ചേര്‍ന്ന പി.ബി. കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കുശേഷം നേതാക്കള്‍ തിരിച്ചെത്താന്‍ വൈകുമെന്നതിനാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിങ്കളാഴ്ച വൈകീട്ടു മാത്രമേ ചേരാന്‍ സാധ്യതയുള്ളൂ.
സംസ്ഥാനസമിതി യോഗത്തിന്റെ തുടര്‍ച്ചയായി ജൂലായ് 26 മുതല്‍ 31 വരെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ വരെ പങ്കെടുക്കുന്ന മേഖലാ റിപ്പോര്‍ട്ടിങ്ങും നിശ്ചയിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ ബ്രാഞ്ചുതല ജനറല്‍ ബോഡികളും ചേരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക