Image

പാതിരാമണല്‍

Published on 21 July, 2012
പാതിരാമണല്‍
പുതിയ തലമുറയിലെ അംഗങ്ങളെ അണിനിരത്തി അതിശക്തമായ ഒരു പ്രണയ പ്രതികാരകഥക്ക് ചലച്ചിത്രാവിഷ്‌കരണം നടത്തുകയാണ് എം.പത്മകുമാര്‍. പാതിരാമണല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജയസൂര്യ, ഉണ്ണി മുകുന്ദന്‍, ഭഗത് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികമാരായി രമ്യാനമ്പീശനും, ശാലുമേനോനും അഭിനയിക്കുന്നു.

രണ്ടു വ്യത്യസ്ത പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹില്‍സ്റ്റേഷനായ മറയൂരാണ് ഒരു ലൊക്കേഷന്‍. മറ്റൊന്ന് ആലപ്പുഴ. രണ്ടു തലമുറകളിലൂടെ കഥ പറയുന്ന ഈ ചിത്രത്തില്‍ പ്രശസ്ത തമിഴ് നടന്‍ പ്രദീപ് റാവത്തും സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ബാബു ജനാര്‍ദ്ദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

കാലം പിന്നിട്ടിട്ടും കുഞ്ഞുനാളില്‍ മനസില്‍ കുടിയേറിയ പ്രതികാരം മനസില്‍ സൂക്ഷിച്ചു കാത്തിരിക്കുകയാണ് എല്‍ദോ എന്ന ചെറുപ്പക്കാരന്‍. അവന് താങ്ങും തണലുമായി മുരുകനും. എല്‍ദോ കാത്തിരിക്കുകയാണ് അയാള്‍ വരുന്നതും കാത്ത്. എല്‍ദോയിക്ക് ഒരു കുഞ്ഞനുജത്തിയുണ്ട്. എന്നാല്‍ അവള്‍ക്ക് അലപം സ്‌നേഹം നല്‍കാന്‍ അവന് കഴിഞ്ഞിട്ടില്ല. പകയുടെ മനസുമായി കഴിഞ്ഞ അവന് എപ്പോഴും തന്റെ ലക്ഷ്യമായിരുന്നു പ്രധാനം. 

ഒരു പിച്ചാത്തി പിടിയില്‍ ശത്രൂവിനെ തീര്‍ക്കാന്‍ കഴിയുമെങ്കിലും എല്‍ദോ അതിനല്ല ശ്രമിച്ചത്. അവന്‍ അതിന് മറ്റു വഴികള്‍ കണെ്ടത്താന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ഈ കഥയില്‍ അവതരിപ്പിക്കുന്നത്. എല്‍ദോയെ അവതരിപ്പിക്കുന്നത് ഉണ്ണിമുകുന്ദനാണ്. ജോണിക്കുട്ടി എന്നൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. സാറയെ അവതരിപ്പിക്കുന്നത് രമ്യാ നമ്പീശനാണ്. മുരുകന്‍ എന്ന കഥാപാത്രത്തെ ഭഗത് അവതരിപ്പിക്കുന്നു. 

വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അഫ്‌സല്‍ യൂസഫാണ്. മനോജ് പിള്ള ഛായാഗ്രാഹകനാകുന്നു. സംജത് മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. കലാസംവിധാനം - സാലു.കെ.ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബാദ്ഷ. യെസ് സിനിമാ കമ്പനിയുടെ ബാനറില്‍ അനന്ദ്കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. യെസ് സിനിമാ റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. 

പാതിരാമണല്‍ പാതിരാമണല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക