ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം അജിത്തിന്റെ ബില്ല 2
തിയേറ്ററുകളിലേക്കെത്തുകയാണ്. ഡേവിഡ് ബില്ല എന്ന കഥാപാത്രമായി അജിത്ത് എത്തുന്നത് ഇത് രണ്ടാം തവണയാണ്. രജനികാന്തിന്റെ പഴയകാല സൂപ്പര്‍ഹിറ്റ് ചിത്രം ബില്ലയുടെ റീമേക്കില്‍ അജിത്തായിരുന്നു നായകന്. 2007ലാണ് ബില്ല റിലീസിനെത്തിയത്. തമിഴ് സിനിമയിലെ സൂപ്പര്‍ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു ബില്ല.
അന്നു മുതല്‍ ബില്ലയുടെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. അജിത്തിന്റെ സ്റ്റൈലുകളായിരുന്നു ഡേവിഡ് ബില്ലയെ പ്രേക്ഷകരുടെ പ്രീയപ്പെട്ട കഥാപാത്രമാക്കിയത്. വിഷ്ണുവര്ദ്ധനായിരുന്നു ബില്ല സംവിധാനം ചെയ്തത്. ഇപ്പോള്‍ രണ്ടാംഭാഗം ഒരുക്കിയിരിക്കുന്നത് ചക്രി ടോട്ട്ലിയാണ്.
സൗന്ദര്യമത്സര വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ പാര്‍വ്വതി ഓമനക്കുട്ടനാണ് ബില്ലയിലെ നായിക. ബ്രൂണ അബ്ദുള്ളയും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ബോളിവുഡ് താരമായ വിദ്യുത് ജമാലാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. മനോജ്.കെ.ജയന്, റഹ്മാന്, കൃഷ്ണകുമാര്‍, തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളായി അഭിനയിക്കുന്നത്.
35 കോടിയുടെ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ബില്ല റിലീസിനു മുമ്പു തന്നെ വന്‍ ലാഭം നേടിക്കഴിഞ്ഞു. ഡിസ്ട്രിബ്യൂഷന്‍ റൈറ്റുകളില്‍ നിന്നു മാത്രം അറുപതുകോടിയോളം ചിത്രം സ്വന്തമാക്കി. വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങിയിരിക്കുന്ന ബില്ല2 വിന്റെ 1300 പ്രിന്റുകളാണ് തയാറാക്കിയിരിക്കുന്നത്. അജിത്ത് തന്നെ പ്രമോഷന് വര്‍ക്കുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ചിത്രത്തിന് വമ്പന്‍ ഇനിഷ്യലാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.