Image

പാക്കിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ മരിച്ചു

Published on 21 July, 2012
പാക്കിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ മരിച്ചു
പെഷവാര്‍: പാക്കിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ കുറാം ഗോത്ര ജില്ലയില്‍ അഫ്ഗാന്‍ അതിര്‍ത്തിക്കടുത്ത് സ്പിന്‍ താല്‍ നഗരത്തിലായിരുന്നു സംഭവം.

16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താലിബാന്‍ വിരുദ്ധ തീവ്രവാദ സംഘം കമാന്‍ഡര്‍ മൗലാന നബിയുടെ വീടിന് പുറത്തുവെച്ച് കാറില്‍ നിറച്ച സ്‌ഫോടക വസ്തുക്കള്‍ ചാവേര്‍ പൊട്ടിക്കുകയായിരുന്നു. വീടിന്റെ പരിസരത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മൗലാന നബിയുടെ അംഗരക്ഷകര്‍ കാര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് ചാവേര്‍ ഗേറ്റിന് പുറത്തുവെച്ച് സ്‌ഫോടനം നടത്തിയത്. പരിസരത്ത് കളിച്ചുകൊണ്ടിരുന്ന നാലു കുട്ടികളും കൊല്ലപ്പെട്ടവരില്‍ പെടും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക