Image

കൊളസ്‌ട്രോള്‍ അകറ്റാന്‍ കടുക്‌

Published on 21 July, 2012
കൊളസ്‌ട്രോള്‍ അകറ്റാന്‍ കടുക്‌
യാന്ത്രിക ജീവിതത്തില്‍ അമിതഭക്ഷണം മൂലവും വ്യായാമമില്ലായ്‌മമൂലവും പിടിപെടുന്ന രോഗമാണ്‌ കൊളസ്‌ട്രോള്‍. രക്തത്തിലെ കൊഴുപ്പിന്റെ അളവ്‌ വര്‍ധിക്കുകയും അത്‌ രക്തധമനികളില്‍ അടിഞ്ഞുകൂടുകയുമാണ്‌ കൊളസ്‌ട്രോള്‍ മൂലമുണ്ടാകുന്ന അപകടം. മെലിഞ്ഞവരാണെങ്കിലും കൊഴുപ്പ്‌ അധികമുള്ള തരം ആഹാരം സ്ഥിരമായി കഴിക്കുന്നത്‌ കൊളസ്‌ട്രോള്‍ ബാധിക്കാന്‍ ഇടയാക്കും.

കൊളസ്‌ട്രോളിനെ അകറ്റാന്‍ കടുക്‌ നല്ലതാണ്‌. ചെറിയ അളവില്‍ എണ്ണ ഉപയോഗിച്ച്‌ കടുക്‌ താളിച്ചതോ കടുക്‌ ചേര്‍ത്തതോ ആയ കറികള്‍ കഴിക്കാം. ആഹാരം പാകം ചെയ്യുമ്പോള്‍ മുളക്‌ പൊടിയും ചുവന്ന മുളകും ഒഴിവാക്കി, പച്ചമുളകോ കുരുമുളകോ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌.

ചിലര്‍ക്ക്‌ സ്ഥിരമായി 6-8 മാസം മരുന്ന്‌ കഴിക്കേണ്‌ടി വന്നേക്കും. ചികിത്സ കഴിഞ്ഞാലും മുടങ്ങാതെ വ്യായാമം ചെയ്യേണ്‌ടി വരും. തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷണത്തോടൊപ്പം കഴിക്കുക. നാലോ അഞ്ചോ അല്ലി വെളുത്തുള്ളി തൊലി കളഞ്ഞ്‌ ചതച്ച്‌ ഭക്ഷണത്തോടൊപ്പം കഴിക്കുക. ചുവന്നുള്ളിയും ഇപ്രകാരം തന്നെ കഴിക്കാം. ആഹാരത്തില്‍ വെളുത്തുള്ളി, കുടമ്പുളി, എന്നിവ കൂടുതലായി ഉള്‍പ്പെടുത്താം. വെളുത്തുള്ളി രക്തത്തിലെ കൊളസ്‌ട്രോള്‍ അകറ്റാന്‍ നല്ലതാണ്‌.
കൊളസ്‌ട്രോള്‍ അകറ്റാന്‍ കടുക്‌കൊളസ്‌ട്രോള്‍ അകറ്റാന്‍ കടുക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക