Image

എന്‍സിപി സമ്മര്‍ദ്ദ രാഷ്‌ട്രീയത്തിനില്ല: കേന്ദ്രമന്ത്രി പ്രഫൂല്‍ പട്ടേല്‍

Published on 21 July, 2012
എന്‍സിപി സമ്മര്‍ദ്ദ രാഷ്‌ട്രീയത്തിനില്ല: കേന്ദ്രമന്ത്രി പ്രഫൂല്‍ പട്ടേല്‍
മുംബൈ: യുപിഎയിലെ രണ്ടാമനെച്ചൊല്ലി എന്‍സിപി സമ്മര്‍ദ്ദ രാഷ്‌ട്രീയത്തിനില്ലെന്ന്‌ കേന്ദ്രമന്ത്രി പ്രഫൂല്‍ പട്ടേല്‍ അറിയിച്ചു. എന്‍സിപി യുപിഎ വിടാന്‍ ഉദ്ദേശിക്കുന്നില്ല. എന്‍സിപി, യുപിഎയുടെ ഭാഗമാണ്‌. അങ്ങനെ തന്നെ തുടരുമെന്നും പട്ടേല്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. കഴിഞ്ഞ എട്ടു വര്‍ഷമായി എന്‍സിപി, യുപിഎയുടെ ഭാഗമാണ്‌. സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടില്ല. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായും പ്രധാനമന്ത്രിയുമായും പവാര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.

മന്ത്രിസഭയിലെ രണ്‌ടാമനെ ചൊല്ലിയും സഖ്യകക്ഷികളോട്‌ കോണ്‍ഗ്രസ്‌ പുലര്‍ത്തുന്ന നിലപാടില്‍ പ്രതിഷേധിച്ചും പാര്‍ട്ടി അധ്യക്ഷന്‍ ശരത്‌ പവാറും പ്രഫുല്‍ പട്ടേലും രാജിസന്നദ്ധ പ്രകടിപ്പിച്ചുവെന്ന വാര്‍ത്തയോട്‌ പ്രതികരിക്കുകയായിരുന്നു പ്രഫുല്‍ പട്ടേല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക