Image

തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിയെ മൂത്രം കുടിപ്പിച്ച സംഭവം: 3 അധ്യാപകര്‍ക്കെതിരേ കേസ്‌

Published on 21 July, 2012
തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിയെ മൂത്രം കുടിപ്പിച്ച സംഭവം: 3 അധ്യാപകര്‍ക്കെതിരേ കേസ്‌
ന്യൂഡല്‍ഹി: ബംഗാളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ അധ്യാപകര്‍ മൂത്രം കുടിപ്പിച്ചതിനു പുറമെ തമിഴ്‌നാട്ടിലും സമാന സംഭവമുണ്ടായി. പെരുമ്പല്ലൂര്‍ ജില്ലയിലെ സ്‌കൂള്‍ ഹോസ്റ്റലിലാണ്‌ ഒമ്പതാം ക്‌ളാസ്‌ വിദ്യാര്‍ഥിയെ അധ്യാപകര്‍ മൂത്രം കുടിപ്പിച്ചത്‌. മൂത്രമൊഴിക്കാന്‍ പോകണമെന്ന്‌ ആവശ്യപ്പെട്ട കുട്ടിയെ അധ്യാപകര്‍ വിദ്യാര്‍ഥിയെ കടുത്ത ഭാഷയില്‍ ശകാരിക്കുകയും തല്ലുകയും ചെയ്‌തശേഷം മൂത്രം കുടിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന്‌ ഹോസ്റ്റലില്‍ നിന്ന്‌ ഓടിപ്പോയ വിദ്യാര്‍ഥി വീട്ടിലെത്തി മാതാപിതാക്കളോട്‌ വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ്‌ സംഭവം പുറംലോകമറിഞ്ഞത്‌. വിദ്യാര്‍ഥിക്ക്‌ മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടുണ്ട്‌.

മൂത്രം കുടിപ്പിച്ച മൂന്ന്‌ അധ്യാപകര്‍ക്കെതിരേ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക