Image

ആഗോള അല്‌മായ കൂട്ടായ്‌മ സഭയ്‌ക്ക്‌ പുതുചൈതന്യമേകും: ബിഷപ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌

Published on 21 July, 2012
ആഗോള അല്‌മായ കൂട്ടായ്‌മ സഭയ്‌ക്ക്‌ പുതുചൈതന്യമേകും: ബിഷപ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌
ബാംഗ്ലൂര്‍/കൊച്ചി: ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള സീറോ മലബാര്‍ സഭയിലെ അല്‌മായ സമൂഹത്തെ സഭയുടെ മുഖ്യധാരയില്‍ കോര്‍ത്തിണക്കിയുള്ള മുന്നേറ്റങ്ങള്‍ക്ക്‌ സഭയ്‌ക്ക്‌ ശക്തിയും പുതുചൈതന്യവും കൈവരിക്കാനാവുമെന്ന്‌ മാണ്‌ഡ്യ രൂപതാ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌ പ്രസ്‌താവിച്ചു.

ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രം ഓഡിറ്റോറിയത്തില്‍ സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള ലെയ്‌റ്റി ഇന്റര്‍നാഷണല്‍ നെറ്റ്‌വര്‍ക്കിന്റെ (എസ്‌എംസി-ലിന്‍) ദേശീയതല ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മാര്‍ ഞരളക്കാട്ട്‌. ബാംഗ്ലൂര്‍ ലെയ്‌റ്റി സെന്ററിന്റെ വെബ്‌സൈറ്റും മാര്‍ ഞരളക്കാട്ട്‌ പ്രകാശനം ചെയ്‌തു. സമ്മേളനത്തില്‍ ധര്‍മ്മാരാം കോളജ്‌ റെക്‌ടര്‍ റവ.ഡോ.തോമസ്‌ ഐക്കര അദ്ധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണം നടത്തി. സീറോ മലബാര്‍ സഭ മിഷന്‍ ബാംഗ്ലൂര്‍ കോര്‍ഡിനേറ്റര്‍ റവ.ഡോ.മാത്യു കോയിക്കര, റവ.ഫാ.സിബി കൈതാരന്‍ (ഹൈദ്രാബാദ്‌), റവ.ഡോ.തോമസ്‌ കല്ലുകളം, ബാംഗ്ലൂര്‍ ലെയ്‌റ്റി കോര്‍ഡിനേറ്റര്‍ കെ.പി.ചാക്കപ്പന്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ 9.30ന്‌ ധര്‍മ്മാരാം വിദ്യാക്ഷേത്ര ദൈവശാസ്‌ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ `മാര്‍ത്തോമ്മാമാര്‍ഗ്ഗത്തിന്റെ അനന്യതയും പാരമ്പര്യവും' സെമിനാറില്‍ ബിഷപ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സിഎംഐ പ്രിയോര്‍ ജനറാള്‍ റവ.ഫാ.ജോസ്‌ പന്തപ്ലാംതൊട്ടിയില്‍, സെന്റര്‍ ഫോര്‍ ഈസ്റ്റേണ്‍ ആന്റ്‌ ഇന്‍ഡ്യന്‍ ക്രിസ്റ്റ്യന്‍ സ്റ്റഡീസ്‌ ഡയറക്‌ടര്‍ റവ.ഡോ.ഫ്രാന്‍സീസ്‌ തോണിപ്പാറ, ധര്‍മ്മാരാം വിദ്യാക്ഷേത്രം പ്രസിഡന്റ്‌ റവ.ഡോ.സാജു ചക്കാലയ്‌ക്കല്‍, ധര്‍മ്മാരാം കോളജ്‌ റെക്‌ടര്‍ റവ.ഡോ.തോമസ്‌ ഐക്കര, സീറോ മലബാര്‍ സഭ മിഷന്‍ ബാംഗ്ലൂര്‍ കോര്‍ഡിനേറ്റര്‍ റവ.ഡോ.മാത്യു കോയിക്കര, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന്‌ റാസ കുര്‍ബാനയും അര്‍പ്പിച്ചു.

ഉച്ചകഴിഞ്ഞ്‌ 2ന്‌ മാര്‍ത്തോമ്മാ ക്രൈസ്‌തവ ചരിത്രത്തെക്കുറിച്ച്‌ റവ.ഡോ.ഫ്രാന്‍സീസ്‌ തോണിപ്പാറ പ്രബന്ധം അവതരിപ്പിച്ചു. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്‌റ്റിയന്‍ മോഡറേറ്ററായിരുന്നു. പാനല്‍ ചര്‍ച്ചയില്‍ റവ.ഡോ.പോളച്ചന്‍ കൊച്ചാപ്പിള്ളി , റവ.ഡോ.ജിയോ പള്ളിക്കുന്നേല്‍, റവ.ഡോ.തോമസ്‌ കല്ലുകളം എന്നിവര്‍ സംസാരിച്ചു.
ആഗോള അല്‌മായ കൂട്ടായ്‌മ സഭയ്‌ക്ക്‌ പുതുചൈതന്യമേകും: ബിഷപ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക