Image

അബു ജുന്‍ഡാളിനെ 31വരെ മുംബൈ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു

Published on 21 July, 2012
അബു ജുന്‍ഡാളിനെ 31വരെ മുംബൈ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു
മുംബൈ: 26/11 ഭീകരാക്രമണക്കേസില്‍ മുഖ്യ ആസൂത്രകരില്‍ ഒരാളായ അബു ജുന്‍ഡാളിനെ മുംബൈ കോടതിയില്‍ ഹാജരാക്കി. ഡല്‍ഹിയില്‍ നിന്നൂം കനത്ത സുരക്ഷയില്‍ ഇന്നലെ രാത്രി മുംബൈയില്‍ എത്തിച്ച അബുവിനെ കലഹോവ്‌കി പോലീസ്‌ സ്‌റ്റേഷനില്‍ എടിഎസ്‌ സംരക്ഷണയില്‍ താമസിപ്പിച്ചശേഷം രാവിലെ കോടതിയില്‍ എത്തിക്കുകയായിരുന്നു. ഇയാളെ ഇന്നലെയാണ്‌ ഡല്‍ഹി കോടതി മുംബൈ പോലീസിനു വിട്ടുകൊടുത്തത്‌.

ഈ മാസം 31വരെ ​മുംബൈ ക്രൈംബ്രാഞ്ചിന് കോടതി വിട്ടുനല്‍കി. മുംബൈ ആക്രമണത്തിന്‌ പുറമേ, 2006ലെ ഔറംഗബാദ്‌ ആയുധ കടത്ത്‌കേസ്‌, 2010ലെ ജര്‍മ്മന്‍ ബേക്കറി സ്‌ഫോടനക്കേസ്‌, നാസിക്‌ സൈനീക ക്യാംപ്‌ നിരീക്ഷണകേസ്‌ എന്നിവയിലും ഇയാളെ ചോദ്യം ചെയ്യാനാണ്‌ മുംബൈ പോലീസിന്റെ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക