Image

അണ്ണാ ഹസ്സാരെ ഓഗസ്റ്റ്‌ 16 മുതല്‍ വീണ്ടും നിരാഹാരം സമരം നടത്തും

Published on 28 July, 2011
അണ്ണാ ഹസ്സാരെ ഓഗസ്റ്റ്‌ 16 മുതല്‍ വീണ്ടും നിരാഹാരം സമരം നടത്തും
ന്യൂഡല്‍ഹി: പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസ്സാരെ വീണ്ടും സമരമുഖത്തേക്ക്‌. ഓഗസ്റ്റ്‌ 16 മുതല്‍ അദ്ദേഹം ലോക്‌പാല്‍ വിഷയത്തില്‍ നിരാഹാരം നടത്തും. കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ കരട്‌ ലോക്‌പാല്‍ ബില്ലില്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം പരിഗണിച്ചതില്‍ പ്രതിക്ഷേധിച്ചാണ്‌ സമരം.

പൗരപ്രമുഖര്‍ ആവശ്യപ്പെട്ട വ്യവസ്ഥകള്‍ കരട്‌ ലോക്‌പാല്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന്‌ കര്‍ണാടക ലോകായുക്തയും ലോക്‌പാല്‍ ബില്‍ രൂപവത്‌കരണ സമിതി അംഗവുമായ സന്തോഷ്‌ ഹെഗ്‌ഡെ പറഞ്ഞു. ശക്തമായ ലോക്‌പാല്‍ നിയമം രാജ്യത്ത്‌ ഉണ്ടാവുമെന്ന്‌ കരുതുന്നില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജനങ്ങളെ വിഢികളാക്കുന്ന നടപടിയാണ്‌ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതെന്ന്‌ പൊതുസമൂഹ പ്രതിനിധി അരവിന്ദ്‌ കെജ്‌രിവാള്‍ പറഞ്ഞു. കരട്‌ ബില്ലില്‍ രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക്‌ യാതൊരു പ്രയോജനവും ചെയ്യില്ലെന്ന്‌ കിരണ്‍ ബേദി ആരോപിച്ചു. അഴിമതി തടയാന്‍ രാജ്യത്ത്‌ ലോക്‌പാല്‍ നിയമം കൊണ്ടുവരുമെന്നാണ്‌ അന്താരാഷ്ട്ര വേദികളില്‍ പ്രധാനമന്ത്രി പറയുന്നത്‌. ജനങ്ങള്‍ക്ക്‌ നാണക്കേടുണ്ടാക്കുന്ന നടപടിയാണ്‌ ഇതെന്ന്‌ അവര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക